Friday, February 2, 2007

മനസ്സില്‍ തങ്ങിയ രണ്ട്‌ കവിതകള്‍

ബിജു കാഞ്ഞങ്ങാടിന്റെ രണ്ട്‌ കവിതകള്‍
(ഏകദേശം 15 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചത്‌)

ചെരിപ്പ്‌
പാതിതേഞ്ഞ ചെരിപ്പ്‌
പതിവ്രത ചമഞ്ഞു
'നാഥാ
എന്നെ ഉപേക്ഷിക്കരുത്‌
ഇത്രനാളും കൂടെപ്പൊറുത്തതല്ലേ
ഉപ്പൂറ്റി തേയാതെ,
ഉടപ്പിറന്നോളായെങ്കിലും....'

ഉടമസ്ഥന്‍
ഉത്തരമ്മുട്ടെ ചിന്തിച്ചു:
'ഉടപ്പിറന്നോളായിട്ടോ!
പെണ്ണെഴുത്തിന്‌ ഇത്രയും ശക്തിയോ!!'

വാണിഭം
ജങ്ക്ഷന്
‍പോസ്റ്റോഫീസ്‌
വായനശാല
രക്തസാക്ഷിമന്ദിരം
യുവശക്തി-ആര്‍ട്ട്‌&സ്പോര്‍ട്സ്‌ ക്ലബ്ബ്‌
ശോഭാ ടാക്കീസ്‌ഹോട്ടല്‍, കമ്പ്യുട്ടര്,
സായികൃപാ ഹെയര്‍ ഡ്രസ്സസ്‌
ചാരായം, അളകപ്പന്, കണാരന്‍,
ശിവങ്കുട്ടി, സ്കഡ്‌ മീനാക്ഷി
പിന്നെ....... പിന്നെ...
അതെല്ലാം മറന്നേക്കൂ.

ബസ്റ്റാന്റ്‌, സൈറ്റ്‌ ഹോട്ടല്‍സ്‌&സ്റ്റാര്‍ മോട്ടല്‍സ്‌
പാരഡൈസ്‌ ചിറ്റ്സ്‌, ലേഡീസ്‌ ബ്യൂട്ടീസ്‌
ഗുഡ്‌ മോര്‍ണിംഗ്‌ ഇംഗ്ലീഷ്‌കമ്പ്യുട്ടര്‍(ഈവനിംഗ്‌ ക്ലാസ്‌)
ടൗണ്‍ഹാള്, പോസ്റ്റ്‌ മോഡേണ്‍, ബീര്‍ പാര്‍ലര്,
സീ ഷോര്‍, ആദിത്യാ, അര്‍ജുന്‍, പൂജാബത്ര
പിന്നെ....പിന്നെ....
റഫ്ഫ്‌ ആന്റ്‌ റ്റഫ്ഫ്‌ ആണോ
റഫ്ഫ്‌ ആന്റ്‌ റ്റഫ്ഫ്‌ ധരിക്കൂ!