Monday, February 9, 2009

അച്ഛന്റെ സമ്മാനം

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പത്താം ക്ലാസ്സ് പരീക്ഷയില്‍ അച്ഛന്റെ പ്രതീക്ഷയ്ക്കത്ര ഉയര്‍ന്നില്ല എങ്കിലും അച്ഛനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയല്ലോ എന്ന് പറഞ്ഞ് തന്ന HMT Vivek വാച്ച്. കൂടാതെ BSA യുടെ ഒരു സൈക്കിളും വാങ്ങി തന്നിരുന്നു. ആ സൈക്കിള്‍ ഇപ്പോഴില്ല. കാലങ്ങള്‍ എത്രയോ കടന്നുപോയി. ഇന്നും എന്റെ കയ്യില്‍ നിലയ്ക്കാതെ ഓടുന്ന ഈ വിവേക് വാച്ച് മാത്രം.



Wednesday, February 4, 2009

സായൂജ്യം

മോക്ഷം പ്രാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ നാല്‌ ഘട്ടങ്ങള്‍:

സാലോക്യം: ഭഗവാന്റേതായ ലോകത്തിലായിരിക്കുക

സാമീപ്യം: ഭഗവാനുമായി സാമീപ്യം പുലര്‍ത്തുക

സാരൂപ്യം: ഭഗവാന്റെ രൂപം പ്രാപിക്കുക

സായൂജ്യം: ഭഗവാനില്‍ ലയിക്കുക

ഇതിനെയാണ്‌ അദ്വൈത ചിന്ത എന്ന് വിളിക്കുന്നത്‌.

ഭക്തന്മാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്‌ 'ഭഗവാനെ കണ്ട്‌ സായൂജ്യം അടഞ്ഞു' എന്ന് പത്രങ്ങള്‍ എഴുതിക്കണ്ടത്‌ വായിച്ചിട്ട്‌, എന്റെ അച്ഛന്‍ എന്നോട്‌ പറഞ്ഞ കാര്യങ്ങള്‍ ആണ്‌ മുകളില്‍ എഴുതിയവ.