അച്ഛന്റെ സമ്മാനം
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പത്താം ക്ലാസ്സ് പരീക്ഷയില്‍ അച്ഛന്റെ പ്രതീക്ഷയ്ക്കത്ര ഉയര്‍ന്നില്ല എങ്കിലും അച്ഛനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയല്ലോ എന്ന് പറഞ്ഞ് തന്ന HMT Vivek വാച്ച്. കൂടാതെ BSA യുടെ ഒരു സൈക്കിളും വാങ്ങി തന്നിരുന്നു. ആ സൈക്കിള്‍ ഇപ്പോഴില്ല. കാലങ്ങള്‍ എത്രയോ കടന്നുപോയി. ഇന്നും എന്റെ കയ്യില്‍ നിലയ്ക്കാതെ ഓടുന്ന ഈ വിവേക് വാച്ച് മാത്രം.