Thursday, March 15, 2007

കാണുന്നതെന്നിനി?

പ്രിയ കൂട്ടൂകാരേ... !! മറ്റൊരാള്‍ ആദ്യമായി കവിതാരൂപത്തില്‍ എന്തെങ്കിലും എഴുതിയത്‌ ആംഗലേയത്തിലാണ്. അത്‌ താഴെ കൊടുത്തിട്ടുണ്ട്‌. ദാ ചാരുകേശി രാഗത്തില്‍ എഴുതിയ അതിന്റെ മൊഴിമാറ്റം ഇവിടെ.


"കാണുന്നതെന്നിനി?"

ഏപ്രില്‍ മാസത്തിന്റെ അന്ത്യത്തിലെപ്പൊഴോ
പൊന്നിന്‍ ചിരികളായ്‌ കൊന്ന പൂത്തുള്ള നാള്‍.
ആദ്യമായ്‌ നിന്നെ ഞാന്‍ കണ്ടതന്നാവണം
ഏറെ പ്രതീക്ഷകള്‍ സാഫല്യമാര്‍ന്ന പോല്‍
ഞാന്‍ തിരഞ്ഞതാം മുഖമാണിതെന്നൊരു
സന്ദേഹചിന്തയെന്നുള്ളില്‍ തിളയ്ക്കയായ്‌...

അറിയില്ലയെന്നാല്‍ അനാദിയനന്തമാം
അനുഭൂതിയാര്‍ന്ന പ്രചോദനമായി നീ.
മെല്ലെയിരുട്ടില്‍ മുഴങ്ങിയാര്‍ദ്രസ്മിതം
പൂവിട്ടമാതിരി നിന്‍ ശാന്തമന്ത്രണം...
ഹര്‍ഷാവലംബിതമി മുഗ്ദ്ധസംഗമം,
വര്‍ഷാഗതശ്രുതിയെന്ന പോല്‍ രഞ്ജിതം.

ആടിത്തണുപ്പിന്റെ കാറ്റൊന്നു വന്നുപോയ്‌
ആദ്യമായ്‌ നിന്നെ ഞാന്‍ തൊട്ടനേരം,
സ്വര്‍ഗ്ഗത്തിലേക്കുള്ള കോവേണിപ്പടികളില്‍
മറവി മൂടാത്തൊരു മധുരസ്‌സമാഗമം.
ഒരുവേളയിതു വെറും ഓര്‍മ്മയായ്‌,
സ്വപ്നമായ്‌ നിന്‍ മനസ്സിന്നഗാധങ്ങളില്‍ നിറയുമോ?
എങ്ങനെ കണ്ടിടും നിന്നകസ്ഥലികളില്‍
എന്റെയന്വേഷണം പൂര്‍ണ്ണമാകുന്നവോ?

പോകുന്നതിനുമുന്‍പാശംസയായൊരു
വര്‍ണ്ണാഭമാം ജീവിതോല്‍സവം നേരുന്നു,
അന്ത്യത്തിലെത്തുന്നതിനു മുന്‍പെങ്കിലും
നിന്നെയറിയുന്നതാം കാന്തനോടൊപ്പമായ്‌.

അന്ധകാരത്തിന്‍ മതിലുകള്‍ക്കപ്പുറം
ചിന്നുമൊരശ്രുവിന്‍ കണമുടയുമ്പോലെ
പിന്നില്‍നിന്നൊരു നാദമെന്നെക്കുഴക്കുന്നു...
'കാണുന്നതെന്നിനി നമ്മള്‍ വീണ്ടും?'


"WHEN CAN I MEET YOU AGAIN?"

At the end of April,
where hope had a place
I met you for the first time.
Reflections of passions passed thru my mind
Was that the 'face' I was searching for?
Sure not; but a desire of enchantment,
Inspirations to hope, I found in you.
Then heard a whisper in the darkness:
"Nice to meet You"
The moment of first touch,
A breeze of love, a stairway to Heaven.
A day to remember for all the time.
But it's only a memory, a dream.
How can I say the search is over?
How can I see deep in your mind?
Before I go, wishing you a colorful life
With the one who understands you until the last moment.
From behind the wall of chaos
A voice was cried out:
"When can I meet you again?"

7 comments:

മറ്റൊരാള്‍ | GG said...

മറ്റൊരാളുടെ ആദ്യ സംരംഭം (അതും ആംഗലേയത്തില്‍)..

അപ്പു ആദ്യാക്ഷരി said...

മറ്റൊരാളേ..
ആംഗലേയ കവിത നന്നായി.
മലയാളത്തിലെ മൊഴിമാറ്റം അതിമനോഹരം..
മലയാളത്തിന്റെ ഒരു കാവ്യാത്മകത..!!
അതെന്റെ മാത്രുഭാഷയായതില്‍ ഞാന്‍ അഭിമാ‍നിക്കുന്നു.

Anonymous said...

Great efforts...at times I wounder why I cant influence you to be a good poet....a poet with a heart..... luv, anver

G.MANU said...

:)

Anonymous said...

It is distinctly a wonderful attempt! It sure may be your first one. Mark this as your debut in a long and strong innings. You must pursue it.

Now the next expected question from me – Who are you asking in ‘When can I meet you again?’.. it seems to be coming from someone who has not essentially met the person even once, and is hoping that ‘meeting experience’ would be a more tangible one… it feels like the person is looking for someone who is a near-perfect, flawless individual…

All the same, I think that you have done a good job.

അച്ചു said...

ഇതു വളരെ നന്നായിരിക്കുന്നല്ലൊ...സ്വന്തമായി എഴുതുന്നതിന്റെ ഭംഗി ഒന്നു വേറെ:-)

S.Harilal said...

ഹൃദ്യമനോഹരം, താളനിബദ്ധം
അവിരാമം തുടരൂ ഈ പ്രയാണം