Tuesday, June 19, 2007

അരയന്നങ്ങളുടെ വീട്‌



അനിയത്തിപ്രാവ്‌..!!

എന്തിനാ നാണിക്കുന്നത്‌? ദേ ഇങ്ങോട്ട്‌ നോക്കിക്കേന്ന്.. മറ്റാരുമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ തന്നെയാ...

Sunday, June 17, 2007

Wednesday, June 13, 2007

പെരുന്തേനരുവീ..ഫോട്ടോപോസ്റ്റ്‌

"പെരുന്തേനരുവീ..
പമ്പാനദിയുടെ അനുജത്തീ...
നമുക്കൊരേ...പ്രായം,
നമുക്കൊരേ... മോഹം,
നമുക്കൊരേ ദാഹം.
........ ...... ....... .....
ഈ ഓര്‍മ്മകള്‍ മരിക്കുമോ?
ഇവിടുത്തെ ഓളങ്ങള്‍ നിലക്കുമോ?
ആഹ..അഹഹ..ഒഹൊ ഒഹൊ.."
ക്ഷമിക്കണം ചില വരികള്‍ അറിയാതെ മാറ്റിപാടിപ്പോയി.
പെരുന്തേനരുവിയുടെ ചിലദൃശ്യങ്ങള്‍... വാ കൂട്ടുകാരേ..

മുന്നറിയിപ്പ്‌: ഈ മനോഹര ദൃശ്യം കാണാന്‍ പോകുന്നതൊക്കെ കൊള്ളാം. ദയവുചെയ്ത്‌ അവിടെ മുങ്ങിക്കുളിക്കാനും, വെള്ളചാട്ടത്തിനു കുറുകെ അക്കരെ, ഇക്കരെ നടക്കാനും ശ്രമിക്കരുത്‌. കാരണം താങ്കളുടെ വീട്ടുകാരും, നാട്ടുകാരും, പിന്നെ ഈ ബൂലോഗത്തെ കൂട്ടുകാരുമൊക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്‌.


Tuesday, June 12, 2007

കൗതുകവാര്‍ത്ത

നമ്മളുടെ നാട്ടിലെ ചാനലുകാര്‍ക്ക്‌ വാര്‍ത്തകള്‍ക്ക്‌ ഇത്ര ക്ഷാമമോ?കഴിഞ്ഞദിവസം ഏഷ്യാനെറ്റ്ന്റെ വാര്‍ത്താ ചാനലില്‍ കണ്ടതും (സബ്റ്റൈറ്റില്‍), കേട്ടതും.

"കോഴിക്കോട്‌ സബ്‌രജിസ്റ്റ്രാര്‍ ആഫീസില്‍ ഡിജിറ്റല്‍ ഇമേജ്‌ പ്രിന്റര്‍ സ്ഥാപിച്ചു.ഇതില്‍നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആധാരത്തിന്റെ പകര്‍പ്പ്‌ എടുക്കാന്‍ സാധിക്കും."

ഇന്നത്തെക്കാലത്ത്‌ ഇതൊക്കെ ഒരു വാര്‍ത്തയാണോ എന്റെ ദൈവമേ? ഒരുപക്ഷേ നമ്മുടെ നാട്ടില്‍ ഇതൊക്കെ ഇപ്പോഴും ഒരു അല്‍ഭുതമാണെങ്കില്‍ പ്രിയ കൂട്ടുകാര്‍ ക്ഷമിക്കുക!!!!

Wednesday, June 6, 2007

പാത്തുമ്മായുടെ ആട്‌

പലരും നമ്മുടെ ബഷീറിക്കായുടെ (വൈക്കം മുഹമ്മദ്‌ ബഷീര്‍) "പാത്തുമ്മായുടെ ആട്‌" വായിച്ചിട്ടുണ്ടവും. എന്നാല്‍ അതിലെ ആടിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലന്നാണ്‌ എനക്ക്‌ തോന്നുന്നത്‌. എന്നാല്‍ അത്‌ ഇവിടെയുണ്ട്‌. ദാ ഇവിടെ നോക്കൂ. ഇത്തിരി കുറുമ്പ്‌ കൂടുതലാണ്‌. അതുകൊണ്ടാണ്‌ കെട്ടിയിട്ടിരിക്കുന്നത്‌. അതുതന്നെയുമല്ല ബ്ലോഗിലെ പാചകശിരോമണികളായ എതെങ്കിലും ബെടക്ക്‌ ബിരിയാണിവെയ്പ്പുകാരെങ്ങാനും (മ്മടെ ബിരിയാണിക്കുട്ടിയല്ല..ട്ടോ) കണ്ടാല്‍..? കണ്ടാപ്പിന്നെ ഞമ്മടെ ആടിന്റെ കഥ സ്വാഹ!!!

Tuesday, June 5, 2007

അഞ്ചരയ്ക്കുള്ള വണ്ടി!!

ബ്ലോഗ്‌ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,
"അഞ്ചരയ്ക്കുള്ള വണ്ടി രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നും ഏതാനും നിമിഷങ്ങള്‍ക്കകം പുറപ്പെടുന്നതാണ്‌."

മറ്റൊരാള്‍: "വണ്ടി.. വണ്ടി... നിന്നെപ്പോലെ വയറിലെനിയ്ക്കും തീയ്യാണേ..."

Monday, June 4, 2007

മെഴുകുതിരി

തല്‍ക്കാലം എന്റെ അന്തരാത്മാവില്‍നിന്നൊന്നും നിര്‍ഗ്ഗളിക്കാത്തതിനാല്‍ (Sponatnous Overflow of Powerful Emotions by Tranquilities...?) എന്റെ ഇഷ്ടകവിയായ ശ്രീ ചെമ്മനം ചാക്കോയുടെ "മെഴുകുതിരി" എന്ന കവിത ഇവിടെ ചൊല്ലട്ടെ. ഇതും പ്രവാസിയെക്കുറിച്ചാണ്‌. പ്രവാസി(പ്രയാസി)യെക്കുറിച്ച്‌ കൂടുതലും എഴുതിയിട്ടുള്ളതും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പ്രവാസികള്‍ തന്നെ ആണല്ലോ?പിന്നെ എനിയ്ക്കൊരു സംശയം.ഈ പ്രവാസികള്‍ എന്ന് വിശേഷിപ്പിക്കുന്നത്‌ അറേബ്യന്‍ നാട്ടിലുള്ളവരെ മാത്രമാണോ?

ഇനിയും കവിത വായിച്ചു രസിക്കു.... മറ്റുള്ളവരുടെ വേദനയാണല്ലോ നമ്മള്‍ക്കൊക്കെ എന്തെങ്കിലും രസം പകരുന്നത്‌.

രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയും പൊനോമനേ.

ആഴിമേഖല കട-
ന്നിപ്പൊഴങ്ങെത്തിച്ചേരാ
നായിടും ചിറകെനി
ക്കീശന്‍ തന്നിരുന്നേങ്കില്‍!!!

ഇത്‌ എഴുതാന്‍ കുറെയുണ്ട്‌..... അതിനാല്‍ കവിതയൂടെ കാതലായ ഭാഗം എഴുതി അവസാനിപ്പിക്കാം.

കത്ത്‌ ഞാന്‍ ചുരുക്കുന്നു
പൊന്നു നന്ദിനി, ലീവി
ലെത്തിടുന്നേരം കൊണ്ടു
വന്നിടാം, പറഞ്ഞേക്കൂ
വല്യമാമന്‍ ചോദിച്ച ഷര്‍ട്ടും
നെല്ലിമുറ്റത്തെച്ചാണ്ടി
സാറിന്നു വാച്ചും സ്കോച്ചും,
ഹരിമോനുടെ റ്റ്യൂഷന്‍
മിസ്ട്രസ്സിനേകാന്‍ നീ ചൊ
ന്നൊരു സാരിയും പിന്നെ
നിനക്കെന്‍ സര്‍വ്വവും

പണമേ നീയില്ലാതെ
പുലരാന്‍ പ്രയാസം, നിന്‍
തുണയും നേടിക്കൊണ്ടു
നാട്ടില്‍ ഞാന്‍ ചെന്നെത്തുമ്പോള്‍

യൗവ്വനം വാര്‍ന്നേപോയ
ഭാര്യയും, പിതാവിന്റെ
കൈവശമൊതുങ്ങാത്ത
മക്കളും.........
കഷടമെന്‍ ഹ്രദന്തത്തി-
ന്നെരിച്ചിലല്‍പം? പ്രിയ
പ്പെട്ട നന്ദിനി കാതു
പൊത്തുക, കേള്‍ക്കേണ്ടാ നീ..

രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയുമെന്നോമനേ.

Sunday, June 3, 2007

അക്കരെപോകാന്‍....ഫോട്ടോപോസ്റ്റ്‌

ചിത്തിരതോണിയില്‍ അക്കരെപോകാന്‍ എത്തിടാമോ...?
നാട്ടിന്‍പുറത്തെ ചില ദൃശ്യങ്ങള്‍..!!