Tuesday, August 28, 2007

തിരുവോണക്കോടി

എന്താണെന്നറിയില്ല,
പാഠശാലയില്‍ പഠിച്ച
പലതും മറന്ന് പോയിട്ടും,
ഒന്നാം ക്ലാസ്സില്‍ പഠിച്ച
ഈയൊരു കവിത മാത്രം
വര്‍ഷങ്ങള്‍ക്ക്‌ ശേഷവും
മനസ്സില്‍ തന്നെ തങ്ങി നില്‍ക്കുന്നു.

പുലരിയോടൊത്തെന്നും
പൂന്തോപ്പിലെത്തുന്ന പൂമ്പാറ്റ
കുഞ്ഞുങ്ങള്‍ക്ക്‌ എന്തു ചന്തം!
അവരുടുത്തീടുമാ-
പ്പാവാട വിറ്റീടുമാ-
ക്കടയേതെന്ന്‌ അമ്മയ്ക്കറിഞ്ഞു കൂടേ?

അതുപോലൊരെണ്ണം
തിരുവോണക്കോടിയായ്‌
അരുമമകള്‍ക്ക്‌ വാങ്ങി തരികയില്ലേ??

6 comments:

മറ്റൊരാള്‍ | GG said...

തിരുവോണക്കോടി....കവിത.

കുഞ്ഞന്‍ said...

എന്റെ വക ഒരു കുല തേങ്ങാക്കോടി....

മൂളുന്ന വണ്ടേ മുരളുന്ന വണ്ടെ
തമരച്ചോലയില്‍ തേനുണ്ടൊ വണ്ടേ...


സ്നേഹത്തോടെ
കുഞ്ഞന്‍

അപ്പു ആദ്യാക്ഷരി said...

ഓണാശംസകള്‍ മറ്റൊരാളേ

മറ്റൊരാള്‍ | GG said...

കുഞ്ഞാ.. കുഞ്ഞച്ചാ....
അപ്പോള്‍ നിങ്ങളും ഒന്നും മറന്നിട്ടില്ല അല്ലേ.. വേറേയും ഉണ്ട്‌. ഇന്നാ ഒരെണ്ണം.

"കാട്ടുമരത്തിന്‍ കൊമ്പുകള്‍തോറും
കയറാം മറിയാം ചാടാം....."

ശ്രീ said...

വൈകിയെങ്കിലും കൊള്ളാം
:)

Unknown said...

അതുപോലെ ഒന്നമ്മേ തിരുവോണക്കോടിയായ്‌