Sunday, September 9, 2007

പെണ്ണ്‌ പ്രോത്സാഹിപ്പിച്ചെങ്കിലേ

പെണ്ണ്‌ പ്രോത്സാഹിപ്പിച്ചെങ്കിലേ ആണുങ്ങള്‍ (?) പുറകേ നടക്കുകയൊള്ളൂ എന്ന് മണ്‍മറഞ്ഞ ശ്രീ. എം. കൃഷ്ണന്‍നായരുടെ വാരഫലം എന്ന പക്തിയില്‍ (കലാകൗമുദി ആഴ്ചപ്പതിപ്പ്‌) ഒരിക്കലെവിടെയോ ഞാന്‍ വായിച്ചതോര്‍ക്കുന്നു. അത്‌ അന്വര്‍ത്ഥമാക്കുന്ന രണ്ട്‌ പഴയകാല സംഭവങ്ങള്‍ ഇവിടെ അയവിറക്കുന്നു.

സംഭവം ഒന്ന്.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആപ്‌ടെക്കില്‍ പഠിക്കുന്ന കാലം.പത്ത്‌ മാര്‍ക്ക്‌ കൂടുതല്‍ കിട്ടുമല്ലോ എന്നോര്‍ത്താണ്‌ പ്രോജ്‌ക്ട്‌ ലീഡര്‍ എന്ന സ്ഥാനം കേറിപ്പിടിച്ചത്‌. കൂടെയുള്ള എല്ലാവരും എന്നില്‍നിന്ന് പ്രോജക്റ്റിന്‌ വേണ്ട എന്തെങ്കിലുമൊക്കെ കിട്ടും എന്ന് പ്രതീക്ഷിച്ചതുപോലെ ഞാനും പ്രതീക്ഷിച്ച്‌, പ്രതീക്ഷിച്ച്‌ ദിവസങ്ങള്‍ കടന്ന് പോയതറിഞ്ഞില്ല. റഗുലര്‍ ക്ലാസ്സുകള്‍ മുടക്കാന്‍ സാധിക്കാത്തതിനാലും, പ്രസന്റേഷന്‍ ദിവസം വളരെ അടുത്തതിനാലും, കാര്യങ്ങള്‍ പെട്ടന്ന് തീര്‍ക്കാന്‍വേണ്ടി,ലീഡര്‍ എന്ന നിലയില്‍ ഞാന്‍ ഞായറാഴ്ച രാവിലെ ഒരു Discussion/ Practical/ Dummy Demo എന്നിവയ്ക്കായ്‌ ഒരു ക്ലാസ്‌ വിളിച്ച്‌ കൂട്ടി. രാവിലെ ഏതാണ്ട്‌ ഏട്ട്‌ മണിയ്ക്കാണ്‌ സമയം വച്ചെതെന്ന് തോന്നുന്നു. ഞാന്‍ പതിവ്‌ പോലെ വളരെ വൈകി പത്ത്‌ മണിയായപ്പോഴെക്കും എത്തി. ലാബിന്റെ മേധാവിയും പ്രോജക്ട്‌ സഹായത്തിനുള്ള സാറുള്‍പ്പടെ എല്ലാവരും വൈകിയാണെങ്കിലും ക്ലാസ്സിനെത്തി; ഒരു പെണ്‍കുട്ടിയൊഴികെ.

പിറ്റേദിവസം, ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തലേദിവസം വരാഞ്ഞതിന്റെ കാരണം വളരെ ഗൗരവത്തില്‍ തന്നെ തിരക്കി. അപ്പോള്‍ മറുപടി: "ആര്‌ പറഞ്ഞു ഞാന്‍ വന്നില്ലെന്ന്, താങ്കള്‍ എപ്പോഴായിരുന്നു സമയം പറഞ്ഞിരുന്നുത്‌? എട്ട്‌ മണിയ്ക്ക്‌. അല്ലേ? ഞാന്‍ കൃത്യസമയത്ത്‌ തന്നെ വന്നിരുന്നു. എന്നാല്‍ പത്ത്‌ പതിനഞ്ച്‌ മിനിട്ട്‌ കാത്ത്‌ നിന്നിട്ടും ആരേയും കാണാത്തതിനാല്‍ മടങ്ങിപ്പോയി. ഞായറാഴ്ച രാവിലെ ഒരുപെണ്‍കുട്ടി ഇവിടെ തനിയെ നിന്നാല്‍ ഉണ്ടാകാവുന്ന വിഷമതകളെക്കുറിച്ച്‌ താങ്കള്‍ വല്ലതും ബോധവാനാണോ?"

എനിയ്കുത്തരമില്ലായിരുന്നു. ഒരു ബഹുനിലക്കെട്ടിടത്തിലെ മൂന്നാം നിലയിലാണ്‌ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്‌, താഴെനിന്ന് കോവേണി ചെന്നെത്തുന്നത്‌ സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള ഇടുങ്ങിയ ഇടനാഴിയിലേക്കും.സ്ഥാപനത്തിന്‌ മുകളില്‍ ലോഡ്ജോ മറ്റോ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് തോന്നുന്നു. ഇവിടെ ഒറ്റയ്ക്ക്‌ കിട്ടിയാല്‍ മനുഷ്യത്വം മരവിച്ചവര്‍ക്ക്‌ എന്തും ചെയ്യാം.!

സംഭവം രണ്ട്‌.
സ്ഥലം പഴയ ആപ്‌ടെക്‌ തന്നെ.അവിടുത്തെ തന്നെ ചില സീനിയേഴ്സുമായ്‌ (ആണും പെണ്ണും) ഞാന്‍ സൗഹൃദത്തിലായിരുന്നു.(ഇതൊക്കെയാണ്‌ പ്രോജക്ട്‌ ലീഡ്‌ ചെയ്താലുള്ള ഗുണം). അതിലെരെണ്ണം (പെണ്‍) ഏതോ ആവശ്യം പറഞ്ഞ്‌ എന്നോട്‌ അന്‍പത്‌ രൂപ കടം വാങ്ങി. മാസങ്ങള്‍ ഒന്ന് രണ്ട്‌ കഴിഞ്ഞിട്ടും തിരിച്ച്‌ കിട്ടാത്തതിനാല്‍ ഒന്നു ചോദിച്ചു നോക്കി. അപ്പോള്‍ അത്‌ യാദൃച്ഛികമായിട്ടാണെങ്കിലും കേട്ടയുടനെ ഒരു സീനിയര്‍ സുഹൃത്ത്‌ ആ രൂപ അവന്റെ കൈയ്യില്‍നിന്ന് എനിയ്ക്കെടുത്ത്‌ തന്നു. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാവാഞ്ഞതിനാല്‍ ഞാന്‍ ആ സുഹൃത്തിനോട്‌ പിന്നീട്‌ ഒറ്റയ്ക്ക്‌ കിട്ടിയപ്പോള്‍ ചോദിച്ചു. "അവള്‍ രൂപ നിനക്ക്‌ തിരിച്ച്‌ തരുമെന്ന് വല്ല ഉറപ്പുമുണ്ടോ?"

അപ്പോള്‍ അവന്റെ മറുപടി:"അതൊന്നും പ്രയാസമില്ലടേയ്‌. ഒരുദിവസം അവളേം കൊണ്ട്‌ സിനിമയ്ക്ക്‌ പോയാല്‍ മതി, നിനക്ക്‌ തന്നത്‌ എനിയ്ക്‌ മുതലാകും."

15 comments:

മറ്റൊരാള്‍ | GG said...

പെണ്ണ്‌ പ്രോത്സാഹിച്ചെങ്കിലേ ആണുങ്ങള്‍ (?) പുറകേ നടക്കുകയൊള്ളൂ എന്ന് മണ്‍മറഞ്ഞ ശ്രീ. എം. കൃഷ്ണന്‍നായരുടെ വാരഫലം എന്ന പക്തിയില്‍ (കലാകൗമുദി ആഴ്ചപ്പതിപ്പ്‌) ഒരിക്കലെവിടെയോ ഞാന്‍ വായിച്ചതോര്‍ക്കുന്നു. അത്‌ അന്വര്‍ത്ഥമാക്കുന്ന രണ്ട്‌ പഴയകാല സംഭവങ്ങള്‍ ഇവിടെ അയവിറക്കുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

ഇതേതായാലും നന്നായി...

മറ്റൊരാള്‍ | GG said...

അനൂപേ,

തിരുവല്ലാക്കാരന്‍ തന്നെ ഇതിന്‌ തേങ്ങയുടച്ചല്ലോ.
അല്‍ഭുതം തന്നെ.

കുഞ്ഞന്‍ said...

അല്ലാ മാഷെ, രണ്ടാമത്തെ സംഭവത്തില്‍ പെണ്ണിന്റെ പ്രോത്സാഹന പങ്ക് മനസ്സിലാകുന്നില്ല.. :(

പക്ഷെ ഇവിടെ നിങ്ങള്‍ നായക കഥാപാത്രമാണ്, അപ്പോള്‍ നാരിജനത്തെ മറ്റൊരു വീക്ഷണത്തിലൂടെ കണുന്നത് ശരിയാണോ?

Unknown said...

കുഞ്ഞന്‍ മാഷ് പറഞ്ഞ പോലെ ഇതില്‍ പെണ്ണ് പ്രോത്സാഹിപ്പിയ്ക്കുന്നത് എവിടെയും കാണാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ സംഭവത്തില്‍ സുഹൃത്ത് കള്ളം പറഞ്ഞതാണെങ്കിലോ ഇനി അല്ല എങ്കില്‍ തന്നെ സുഹൃത്തിനും കൂടി താല്പര്യമുള്ളത് കൊണ്ടാണ് (അദ്ദേഹം മുന്‍‌കൈ എടുക്കും എന്ന് പറയുന്നത് ബയസ്ഡ് ആയേക്കാം) സിനിമയ്ക്ക് പോകുന്നത് എന്ന് വ്യക്തമാണല്ലോ. ഇതില് ‍പെണ്ണ് എവിടെയാണ് പ്രോത്സാഹിപ്പിയ്ക്കുന്നത്?

സഹയാത്രികന്‍ said...

കുഞ്ഞേട്ടാ , ദില്‍ബാ... എന്റേം സംശയം അതന്നെ....!
ആര്‍...? ആരെ? എപ്പോള്‍ പ്രോത്സാഹിപ്പിച്ചു...?

Vanaja said...

കൃഷ്ണന്‍ നായരല്ല,ആരായാലും ഒന്നും ജെനറലൈസ് ചെയ്യാന്‍ പറ്റില്ല.
ഈ പോസ്റ്റ് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതില്‍ വിഷമമുണ്ട്.

ഉറുമ്പ്‌ /ANT said...

വനജേ, പോസ്റ്റ് ഇഷ്ടപ്പെട്ടില്ലാ എന്നു പറയാന്‍ വിഷമിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ബ്ളോഗിന്‍റെ കര്‍ത്താവിന്‌ അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാന്‍ അവകാശമുള്ളതുപോലെ തന്നെ അതില്‍ വിയോജിപ്പു പ്രകടിപ്പിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. അതു തന്നെയാണ്‌ ബ്ലോഗിന്‍റെ ശക്തിയും.

എനിക്ക് ഈ ബ്ലോഗു വായിച്ചപ്പോള്‍, കമെന്റിട്ട പലരും ഇതിലെ വരികളെ തെറ്റിദ്ധരിച്ചിരിക്കുന്നതായാണ്‌ തോന്നിയത്‌.

മറ്റൊരാള്‍, ഈ ബ്ലോഗിലൂടെ, സ്ത്രീ, അവളുടെ സ്വമേധയാ സമ്മതത്തോടെയല്ല പലപ്പോഴും അപമാനിക്കപ്പെടുന്നതെന്നും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കീഴടക്കപ്പെടുന്നതോ, കീഴടങ്ങേണ്ടി വരുന്നതോ ആണെന്നു സമര്‍ഥിക്കനാണു ശ്രമിച്ചതെന്നാണു മനസ്സിലായത്‌. അതൊരു പരിധിവരെ സത്യമാണു താനും.
മറ്റൊരാള്‍ ചൂണ്ടിക്കണിച്ച രണ്ട് ഉദാഹരണങ്ങളും അത്തരം സാഹചര്യമാണ്‌ വിവരിക്കുന്നതും.
ഇതിലൂടെ കൃഷ്ണന്‍ നായരുടെ വാദത്തെ ബ്ലോഗര്‍ ഘണ്ഡിക്കുകയാണ്‌ ചെയ്യുന്നത്‌

സാല്‍ജോҐsaljo said...

ഒന്നാമത്തെക്കാര്യത്തില്‍ സാഹചര്യവും നിങ്ങളും തെറ്റുകാ‍രന്‍.

രണ്ടാമത്തതില്‍ 50 രൂപയ്ക്ക് ഒരു പെണ്ണ് അവന്റെ കൂടെ സിനിമയ്ക്ക് പോകുമെന്ന് ഒരുമുഴം നീളത്തില്‍ ചിന്തിച്ച ഒരു ബിലോ ആവറേജ് മനുഷ്യന്‍!

ശ്രീ. കൃഷ്ണന്‍ നായരുടെ ഇത്തരത്തിലുള്ള ചില ചിന്താഗതികളോട് പണ്ടേ താ‍ല്പര്യമില്ല.

പറഞ്ഞുവരുമ്പം.....?

അപ്പു ആദ്യാക്ഷരി said...

:-))))

Vanaja said...

കൃഷ്ണന്‍ നായരുടെ വാദഗതികളെ അന്വര്‍ത്ഥമാക്കുന്ന രണ്ട്‌ പഴയകാല സംഭവങ്ങള്‍ ഇവിടെ അയവിറക്കുന്നു.
എന്നു പറഞതുകൊണ്ടാവാം തെറ്റിധാരണ ഉണ്ടായത്.
കമന്റിലും അദ്ദേഹം അങനെ പറഞിട്ടുണ്ട്.
വിപരീതാര്‍ഥത്തിലാണ് അത് ഉപ്യോഗിച്ചിരിക്കുന്നത് എന്നു ഒറ്റ വായനയില്‍ മനസ്സിലായില്ല.
മറ്റൊരാള്‍, അങനെയാണെങ്കില്‍ ഞാന്‍ പറഞ കമന്റ് കണക്കാക്കണ്ട.

ഓ.ടി

പിന്നെ ഉറുമ്പ്, ഒരാള്‍ കഷ്ടപ്പെട്ടെഴുതിയ ഒരു പോസ്റ്റ് ഇഷ്ടമായില്ല എന്നു പറയുമ്പോള്‍ എനിക്ക് ചേറിയ വിഷമം തോന്നാറുണ്ട്. ഇക്കാര്യത്തിലും ആരേയും ജെനറലൈസ് ചെയ്യാന്‍ പറ്റില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.:)

valmeeki said...

ഈ പോസ്റ്റിന്‍െറ ശക്തി കമന്‍റുകളാണെന്നെനിക്കു തോന്നുന്നു.

പി.സി. പ്രദീപ്‌ said...

മറ്റൊരാള്‍ എഴുതിയത് പ്രകാരം ശ്രീ. എം. കൃഷ്ണന്‍നായരുടെ വാരഫലം എന്ന പക്തിയില്‍ എഴുതിയ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന ഒരു കാര്യവും ഒന്നും രണ്ടും സംഭവങ്ങള്‍ വായിച്ചിട്ട് എനിക്ക് തോന്നിയില്ല.

ഉറുമ്പ് എഴുതിയിരിക്കുന്നു, കമെന്റിട്ട പലരും ഇതിലെ വരികളെ തെറ്റിദ്ധരിച്ചിരിക്കുന്നതായാണ്‌ തോന്നിയത്‌ എന്ന്.

എന്തോ “മറ്റൊരാള്‍“ എഴുതിയത് പ്രകാരം ആരും തെറ്റിദ്ധരിച്ച് കമെന്റിട്ടതായി തോന്നുന്നില്ല മറിച്ച്, നല്ല ധാരണയോടാണ്‍ ഇട്ടിരിക്കുന്നത് എന്നാണ്‍ എനിക്കു തോന്നിയത്.

പിന്നെ സ്ത്രീ, സ്വമേധയായോ അവളുടെ സമ്മതത്തോടെയോ അല്ല പലപ്പോഴും അപമാനിക്കപ്പെടുന്നതെന്നും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കീഴടക്കപ്പെടുന്നതോ, കീഴടങ്ങേണ്ടി വരുന്നതോ ആണെന്നു സമര്‍ഥിക്കനാണു “മറ്റൊരാള്‍“ ശ്രമിച്ചതെങ്കില്‍ ഇങ്ങനെ ആയിരുന്നില്ല അദ്ദേഹം പോസ്റ്റ് ഇടേണ്ടിയിരുന്നത്.

മറ്റൊരാള്‍ | GG said...

വിഷയത്തെ തെറ്റിദ്ധരിച്ചവര്‍ക്കും, അല്ലാത്തവര്‍ക്കും വേണ്ടി:

ഞാന്‍ പറയാന്‍ ശ്രമിച്ചതെന്തെന്നാല്‍:
ഒന്നാമത്തെ സംഭവത്തിലെ പെണ്‍കുട്ടി, സ്ഥലകാലത്തെക്കുറിച്ച്‌ ബോധമതിയായതിനാല്‍ കുഴപ്പങ്ങളിലേക്ക്‌ തനിയെ ചെന്ന് ചാടാന്‍ അവസരം കൊടുക്കാതെ വേഗം സ്ഥലം വിട്ടു. ഇവിടെ അവള്‍ സ്വയം പ്രോല്‍സാഹിപ്പിക്കുന്നില്ല എന്ന് ആ കുട്ടിയുടെ വിശദീകരണത്തില്‍ എനിയ്ക്‌ തോന്നി.

രണ്ടാമത്തെ സംഭവത്തിലെ (വിശദീകരണത്തില്‍ പിഴവ്‌ പറ്റി) പെണ്‍കുട്ടി അങ്ങനെ പലപ്പോഴും അവന്റെ കുടെ(?) സിനിമയ്ക്കുമൊക്കെ പോകാറുണ്ടെന്ന് പിന്നീട്‌ അറിഞ്ഞിരുന്നു, (വിശദാംശങ്ങളിലേക്ക്‌ കടക്കുന്നില്ല.) ഇതില്‍ അവള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക്‌ വീഴാന്‍ സ്വയം നിന്ന് കൊടുക്കുന്നു. ഇത്തരമൊരവസ്ഥയിലാണ്‌ ഞാന്‍ ശ്രീ. എം. കൃഷ്ണന്‍നായരുടെ വാചകം ഏറെക്കുറെ ശരിയാണെന്ന് പറയാന്‍ ശ്രമിച്ചത്‌.

ആശയം വ്യക്തമായി പ്രകടിപ്പിച്ച്‌ എഴുതാനുള്ള എന്റെ പരിചയക്കുറവായിരിക്കാം ഈ പോസ്റ്റ്‌ ഉദ്ദേശിച്ച ഫലം കാണാതെ പോയത്‌ എന്ന് കരുതുന്നു. കമന്റിട്ടവര്‍ക്കും, വിമര്‍ശനങ്ങള്‍ക്കെല്ലാം നന്ദി. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമല്ലോ.

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

കുഞ്ഞേട്ടാ , ദില്‍ബാ, സഹയാത്രികാ എന്റേം സംശയം അതന്നെ....!എവിടെ? എപ്പോൾ?
ഉറുമ്പ്‌, അയാൾ അങിനെ വിചാരിച്ചെങ്കിൽ പിന്നെ ഇതെന്താ ഇങനെ?എന്തൊക്കെ പറഞാലും ശ്രീ. എം. കൃഷ്ണന്‍നായരുടെ വാരഫലം എനിക്കും ഇഷ്ടമാൺ. കലാകൗമുദി പണ്ട് കൈയ്യിൽ കിട്ടിയാൾ ആദ്യം വായിക്കുന്നത് വാരഫലത്തിലെ brief ആയിരുന്നു!