ഈ രാവ് പുലരാതിരുന്നെങ്കില്‍
ഈ രാവ് പുലരാതിരുന്നെങ്കില്‍!
അറിയാതെയാശിച്ചു പോയി ഞാന്‍.
കൊഴിഞ്ഞുവീണെന്‍ കണ്ണീര്‍പൂക്കള്‍ നിശബ്ദമായ്
ഗര്ഭഗൃഹത്തിന് തടവറയില്‍.
ആശിച്ചുപോയ് അമ്മേ
നിന് പൈതലായ് പിറക്കുവാന്‍
ഇനി എനിയ്ക്കാവതില്ലെന്നറിയാം.
എന്നാലുമമ്മേ
ഒരുപാട് സ്നേഹിച്ചുപോയ് നിന്നെ ഞാന്‍.
കൊല്ലുക എന്നെ നീ
അല്ലെങ്കില്‍ നിഷേധിയാവുക
ഒരിക്കലുമെന്നെ അറിയാത്ത-
എന്റെ അച്ഛനും അച്ഛമ്മയ്ക്കും.
കണ്ടു നിന് നിസ്സഹായ മുഖം ഞാന്‍
അവരുടെ ആഗ്രഹങ്ങള്‍ക്ക് മുന്പില്
കുറ്റപ്പെടുത്തുവാനാവില്ല നിന്നെ.
എന്നേക്കാളുമേറേ നിനയ്ക്ക് വലുത്
നിന് അഭിമാനം മാത്രം.
എന്നാലുമമ്മേ
ഒരുപാട് സ്നേഹിച്ചുപോയ് നിന്നെ ഞാന്‍.
ഹാ! അവിശ്വസനീയം!!
എന്നേക്കുമായി നീയെന്നെ യാത്രയാക്കാന്‍ തീരുമാനിച്ചു.
എന്റെ ആത്മാവ് കവര്‍ന്നെടുത്ത്
നാളെ നീ സ്വതന്ത്രയാകും?
ഇത് തികച്ചും നിന് തീരുമാനമോ?
എന്നാലുമമ്മേ നില്ക്കൂ ഒരുനിമിഷം.
ഞാനിവിടെയുണ്ട് നിന്നുള്ളില്‍.
ഇനിയും സമയമുണ്ട്ഒരു പുനര്‍വിചിന്തനത്തിന്.
ഞാന്‍ നിന്റേതാണ്, നിന്റേത് മാത്രം.
എന്‍ വിരലില്‍ തൊടേണ്ടേ..
എന്‍ കൊഞ്ചല് കേള്‍ക്കേണ്ടേ..
എന്നെ യാത്രയാക്കരുതേ...
ഇപ്പോള്‍ അമ്മേ നീയും ആശിക്കുന്നവോ?
ഈ രാവ് പുലരാതിരുന്നെങ്കില്‍!
ഈ രാവ് പുലരാതിരുന്നെങ്കില്‍?
7 comments:
ഈ രാവ് പുലരാതിരുന്നെങ്കില്‍!
അറിയാതെയാശിച്ചു പോയി ഞാന്‍...
“എന്നാലുമമ്മേ
ഒരുപാട് സ്നേഹിച്ചുപോയ് നിന്നെ ഞാന്‍.”
മറ്റൊരാളേ... വളരെ അര്‍ത്ഥവത്തായ കവിത.
‘ഈ രാവ് പുലരാതിരുന്നെങ്കില്‍!’
ഇഷ്ടമായി.
:)
ലോകാവസാനം വരേയ്ക്കും
പിറക്കാതെ പോകട്ടെ
നീയെന്മകനേ......
ങും!!!!
:)
ശ്രീ, സുനീഷ്, നന്ദി ഇവിടെ വന്നതിന്.
ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടായിരിക്കും, ഗര്‍ഭ്ഭ ശ്രീമാന്‍ എന്നു പറയുന്നത്.
അമ്മയ്ക്കുണ്ണിയുടെ മുഖമൊന്നു കാണണം
കൊഞ്ചല് കേള്‍ക്കണം അമ്മയെന്ന വിളികേള്‍ക്കണം..
ഗംഭീരമായിട്ടുണ്ട്...:)
:)
ഈ കവിത വീണ്ടും എന്നെ എന്റെ അമ്മയുടെ അടുക്കല്‍ കൊണ്ടുപോയി
“അരികില്‍ ഞാന്‍നില്‍ക്കുന്നു മൂകനായി കാറ്റിലുലയുന്നദീപത്തിന്സ്പന്ദമായി
അകിടില്നിന്നുതിരുന്ന സ്നേഹധാരാ സ്മരണയില്നമ്രശിരസ്കനായി“
Post a Comment