സ്വിറ്റ്സര്‍ലന്റുകാരുടെ ഒരു നേരമ്പോക്ക്
അടുത്തയിടെ സ്വിറ്റ്സര്‍ലന്റില്‍ പോയി മടങ്ങിവന്ന ഒരു സുഹൃത്ത്, അവിടെ കണ്ടവരുടെ ചില നേരമ്പോക്കുകളില്‍ ഒന്ന് ഇതാ. പണ്ടൊക്കെ കുട്ടികളുടെ കൂടെയും, ഇപ്പോള്‍ വല്ലപ്പോഴുമൊക്കെ കമ്പ്യൂട്ടറിന്റ് കൂടെയും ചെസ്സ് കളിക്കുന്ന എനിയ്ക്, ഇപ്പോഴാണ് ചെസ്സിന് ഇങ്ങനേയും ഒരു രൂപമുണ്ടെന്ന് അറിയുന്നത്.
അമ്മാവന്മാര് രണ്ടുപേരും കണ്ഫ്യൂഷനില് ആണെന്ന് തോന്നുന്നു. ആരെങ്കിലും ഒന്ന് സഹായിച്ചേ..!
16 comments:
ചെസ്സ് ഇങ്ങനേം കളിക്കാം. വന്ന് ഒരു കളം കളിച്ചിട്ട് പോ കൂട്ടരേ..
ഇതുനല്ല കളിതന്നെ.
ഇതുപോലെ ഏണിയും പാമ്പും കളിക്കാനുള്ള വലിയ ഷീറ്റ് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കണ്ടിട്ടുണ്ട്. അവിടെ കുട്ടികള്‍ തന്നെ ഒരു കളത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ് ചെയ്യുന്നത്.
അതു കൊള്ളാമല്ലോ.
:)
ഇതു ചെസ് കളിയൊന്നും ആയിരിക്കില്ല മറ്റൊരാളേ...
എനിക്കു തോന്നുന്നത് അതു ‘പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍‘ ഉണ്ടാക്കി വില്ക്കാന് വച്ചിരിക്കുന്ന ഐറ്റംസാണെന്നാ... റോഡ് സൈഡില്‍ ഒക്കെ നമ്മള് കണ്ടിട്ടില്ലേ ...? അതു പോലെ..
(എന്തായാലും ഇതു ഞാന്‍ പറഞ്ഞൂന്ന് ആ കൂട്ടുകാരനോട് പറേണ്ടാ കേട്ടൊ...!!)
ഈ കാഴ്ച സ്വിറ്റ്സര്‍ലണ്ടില്‍ പല സ്ഥലത്തും കാണാം .നാലാളു കൂടുന്ന കവലകളില്‍ പലയിടത്തും ഇതിന് സൌകര്യങ്ങള്‍ കണ്ടിട്ടുണ്ട്.ഇവിടെ ജീവിക്കുന്നതിനാല്‍
ഇത് തമനു പറഞ്ഞപോലെ
"എനിക്കു തോന്നുന്നത് അതു ‘പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍‘ ഉണ്ടാക്കി വില്ക്കാന് വച്ചിരിക്കുന്ന ഐറ്റംസാണെന്നാ... റോഡ് സൈഡില്‍ ഒക്കെ നമ്മള് കണ്ടിട്ടില്ലേ ...? "
ഇതൊന്നും അല്ലാ എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും
ഇത് ഇവിടെയും കണ്ടിട്ടുണ്ട്..ബാംഗ്ലൂര്‍ മൈസൂര്‍ റോഡിലുള്ള ഈഗില്ടണ് റിസോര്‍ട്ടില്‍ ഇതുണ്ട്....പക്ഷേ കളിച്ചില്ല..എന്തിനാ വെറുതെ തോല്ക്കുന്നേ..
നല്ല ചിത്രങ്ങള്‍.
ബാംഗ്ലൂര്‍ മണിപാല്‍ കൌന്റിയിലും കണ്ടിട്ടുണ്ട്.
"സ്വിറ്റ്സര്‍ലന്റുകാരുടെ ഒരു നേരമ്പോക്ക്" കൊള്ളാം
ഇമ്മിണിക്കണ്ടം പിടിച്ച ചെസ് ബോര്‍ഡില്‍ കളിക്കുമ്പഴെ..കണ്ണെത്തുന്നിടത്തു മനസ്സെത്തുന്നില്ല..എന്നിട്ടാ ഒന്നരകിലോമീറ്ററില്‍ ഒരു ചെസ്ബോര്‍ഡ്..മണ്ടന്മാര്..:)
മണ്ടന്മാര്...എവിടെയെങ്കിലും കുത്തിയിരുന്ന് കളിക്കുകയൊ അല്ലെങ്കില്‍ ബ്ലോഗെങ്കിലും ചെയ്യാതെ നിന്ന് കളിക്കുന്നു...അതെങ്ങിനെ വിവരം വേണ്ടെ...!
ഇങ്ങിനെയും ചെസ്സ് കളിക്കാം..!
എന്തെല്ലാം തരം മനുഷ്യര്‍.. :)
alle ... e malayalathil engana type cheyane.............
Nalla super fotoz aanu kaeto....
njan ayacha mail kittiyo???
:))
ബെസ്റ്റ്!
ഇങ്ങനെയും ചെസ്സ് കളിക്കാം എന്ന് മനസ്സിലായി..
അതെ.. ശരിയാ, ലാസ്റ്റ് ഫോട്ടോയിലെ ചേട്ടന്മാര് ഒടുക്കത്തെ കണ്ഫ്യൂഷനിലാ...
വേഗം കളിതീര്ത്താല് ആ ചേട്ടന്മാര്ക്ക് കൊള്ളാം ..
അല്ലേല്‍, ഈ വയസ്സ്കാലത്ത് നിന്ന് നിന്ന് കാലിന്റെ ലൈസന്‍സ് തീരും...
കൊള്ളാം...
ഇതു കൊള്ളാലോ..അപ്പൂപ്പന്മാര്ക്ക് നല്ല നേരം പോക്കായിരിക്കും.
പിന്നെ ഇതിനോട് കിടപിടിക്കാനാവുന്ന ഒന്ന്` നമ്മടെ ഇന്ത്യയിലുമിണ്ട് കേട്ടോ.ആഗ്രേലെ ഫത്തേപ്പൂറ് സിക്രിയില്‍. അവിടെ മുറ്റത്ത് (കൊട്ടരത്തിന്റെ മുറ്റത്തിന് മുറ്റം എന്നു തന്നെയാണോ ആവോ പറയുന്നത്??) ഒരു ഇരിപ്പിടവും അതിന്റെ മുന്നില്‍ ഇതു പോലെ വെല്യ ഒരു ചതുരംഗക്കളവുമുണ്ട്. കരുക്കള്‍ക്കു പകരം ഓരോ കളത്തിലും നര്ത്തകിമാരായിരിക്കുമത്രേ. എന്നിട്ട് കരു മാറ്റെണ്ട സമയത്ത് അവര്‍ നൃത്തം ചെയ്തോണ്ട്` ഓരോ കളത്തിലെക്കും നീങ്ങും..എങ്ങനുണ്ട് രാജകളി !!
(ഞാന്‍ ആഗ്രേലൊക്കെ പോയിട്ടുണ്ടെന്ന് എല്ലരെയും ഒന്നറിയിക്കാന്‍ ഇതിലും നല്ല ഒരവസരം ഇനി കിട്ടാനില്ല.അതോണ്ടാ കമന്റിത്തിരി നീണ്ടു പോയത്. ക്ഷമി..)
ഈ ഭീമന് ചതുരംഗക്കളിയില്‍ പങ്കെടുത്ത
അപ്പു,
ശ്രീ
തമനു
തുഷാരം
ജിഹേഷ്
വാല്മീകി
പ്രയാസി
കുഞ്ഞന്‍
ശ്രീലാല്‍
ജോജി
മുരളി
അഭിലാഷങ്ങള്‍
മൂര്‍ത്തി
കൊച്ചുത്രേസ്യ (ആഗ്രേലെ ഫത്തേപ്പൂറ് സിക്രിയുടെ തിരുമുറ്റത്ത് ഉള്ള നര്‍ത്തകിമാരുടെ ചതുരംഗക്കളി പുതിയ അറിവായിരുന്നു)
കുടാതെ കാഴ്ച്ചക്കാരായ വന്നുപോയ മറ്റെല്ലാവര്‍ക്കും നന്ദി! ഇനിയും ഇതില്‍ കളിക്കാന്‍ വരുന്നവര്‍ക്ക് സ്വാഗതം!
Post a Comment