ആങ്ങളമാര്‍ എന്താണിങ്ങനെ?
കൊച്ചുത്രേസ്യയ്ക്ക് ഇടയ്ക്കിടെ അഭിമുഖീകരിക്കേണ്ടി വരുന്ന അല്ലറ ചില്ലറ കുഞ്ഞാങ്ങള ശല്ല്യങ്ങളുടെ (ഇത് ആങ്ങളമാരുള്ള മിക്കവാറും പെങ്ങന്മാര്‍ അനുഭവിക്കുന്ന ഒരുതരം ആഗോള പ്രതിഭാസമാണെന്ന് എനിയ്ക്ക് തോന്നുന്നു!) ചില വിവരണങ്ങള്‍ വായിച്ചപ്പോഴാണ്, ഈ പോസ്റ്റിന് ആധാരമായ ഒരു ചെറിയ സംഭവം എന്റെ ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്തത്.
പ്രി-ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. സഹപാഠിയായ സുരേഷിന്റെ അകലെയുള്ള വീട്ടിലേക്ക് ഒരു സന്ദര്‍ശനം നടത്തി. അന്ന് അവന്റെ ചേച്ചിയും ഞങ്ങളുടെ കോളേജില്‍ തന്നെ സീനിയര്‍ ആയി പഠിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അത്രമാത്രം.
ഇനി കാര്യത്തിലേക്ക് വരാം. സുരേഷിന്റെ വീട്ടില്‍ ചെന്നു, വളരെ ഊഷ്മളമായ സ്വീകരണത്തിനിടയില്‍ ഞാന്‍ സുരേഷിന്റെ സഹോദരിയെ, പ്രായത്തെ മാനിച്ച് ചേച്ചി, ചേച്ചി, എന്ന് വിളിക്കുന്നുണ്ടായിരുന്നു. എന്തോ, എന്റെ കൂടെക്കൂടെയുള്ള ചേച്ചി വിളി ശ്രദ്ധിച്ചിട്ടാവണം, അവര്‍ സുരേഷിനോട് ഇങ്ങനെ പറഞ്ഞു. "കേള്‍ക്കെടാ, കേള്‍ക്ക്. നിന്റെ പ്രായമുള്ളവര്‍ എന്നെ എന്താണ് വിളിക്കുന്നതെന്ന്" സുരേഷ് ഇത് കേട്ട് നിസ്സംഗത നടിച്ചു.
പിന്നീട് എന്നോട്. "കേട്ടോ അനിയാ, ഞാന്‍ ഇവന്റെ തുണികളെല്ലാം നനച്ച് കൊടുക്കും, ഷര്‍ട്ടും പാന്റ്‌സും അയണ്‍ ചെയ്ത് കൊടുക്കും, പിന്നെ ചിലപ്പോഴൊക്കെ ഷൂസും പോളിഷ് ചെയ്ത് കൊടുക്കും. കൂടാതെ എന്റെ പേഴ്‌സില്‍ നിന്ന് പൈസയൊക്കെ അടിച്ചുമാറ്റും. എന്നാലും അവന്‍ എന്നെ എടി, പോടി എന്നൊക്കെയാണ് വിളിക്കുന്നത്. ഈ നാട്ടിലുള്ള സകലയെണ്ണത്തിനേം വിളിച്ചുകേറ്റി അവന്റെ ബൈക്കില്‍ കൊണ്ടുപോയാലും, എന്നെ കോളേജില്‍ കൊണ്ടുപോവുകയില്ല.
" ഇത് കേട്ട സുരേഷ് ഇങ്ങനെ പറഞ്ഞു. "നീ പോടി അവടൂന്ന്. നാളത്തേക്ക് എന്റെ പച്ച ഷര്‍ട്ടൊന്ന് തേച്ച് വച്ചേക്കണം."
കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും, ഈ വിളിയിലും, കേള്‍വിയിലുമെല്ലാം ഒരു സുഖമുണ്ടെന്നു എനിയ്ക്ക് തോന്നുന്നു.
13 comments:
ഈ ആങ്ങളമാരൊക്കെ എന്താണിങ്ങനെ? ഒരുപഴയ ഓര്‍മ്മക്കുറിപ്പ്.
oru pengal illathe poyallo enikku ....
nannayi mashye
എടി വിളി മാത്രമല്ലാ മഷെ സുഖം ആ ഇടികൂടലും ഒരു സുഖം തന്നെയാണേ.....
അങ്ങനെ ഉള്ള വിളികളിലും ഒരു സുഖമൊക്കെയില്ലേ? ഉണ്ടാകുമെന്നാണ്‍ എനിക്കും തോന്നുന്നത്.
ഓ.ടോ.
മനുവേട്ടന്‍ സൂചിപ്പിച്ചതു പോലെ അങ്ങനെയൊക്കെ വിളിക്കാന്‍ സ്വന്തമായി പെങ്ങന്മാരില്ലാത്ത ഒരു വിഷമമേയുള്ളൂ.
:(
തുണിയലക്കിക്കും, പിന്നെ അയേണ്‍ ചെയ്യിക്കും. ചിലപ്പോഴല്ല, എന്നും ഷൂവും പോളിഷ് ചെയ്യിക്കും... എന്നിട്ട് രണ്ട് ചീത്തയും വിളിക്കും..ഇങ്ങിനെയാണോടീ ഷര്‍ട്ട് തേക്കുന്നേ എന്ന്..ഹ ഹ ഹ..
:)
ഓ:ടോ: പെങ്ങന്മാര്‍ ഇല്ലാത്തവരുടെ പ്രത്യേക ശ്രദ്ധക്ക്:- താഴെ കൊടുത്തിരിക്കുന്ന സത്യ പ്രതിജ്ഞ ചൊല്ലുക, അപ്പോള്‍ എല്ലാം ശരിയായിക്കൊള്ളും.
“ഭാരതമെന്റെ നാടാണ്
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്”
ഹ ഹ ഹ... ഇതൊന്നും ചൊല്ലാന്‍ എന്നെ കിട്ടില്യാന്ന് മാത്രം പറയട്ടെ, കാരണം എനിക്കിഷ്ടംപോലെ ഈ പറഞ്ഞ ആള്‍ക്കാരുണ്ട്. ഹ ഹ ഹ ഹ
ആ വിളിയില്‍ സ്നേഹത്തിന്റെ ഒരു സുഖമില്ലേ? ഞാന്‍ എന്റെ ചേച്ചിയെ ഇപ്പോഴും ഇങ്ങനെ വിളിക്കാറുണ്ട്.
ഈ തമ്മില്‍ത്തല്ല് തീര്‍ക്കാന്‍ അച്ഛനമ്മമാര്‍ പെടുന്ന പാട് നിങ്ങളാരെങ്കിലും ഓര്‍ക്കാറുണ്ടോ?.
ഒരു ദിവസമൊന്ന് അങ്ങനെ വിളിയ്ക്കാതെ നോക്കട്ടെ. അപ്പോള്‍ കാലില്‍ വീഴും.. വിളിയ്ക്കേ എന്നും പറഞ്ഞ് :)
സത്യം..എടീ പോടീ വിളിക്കൊരു പ്രത്യേക സുഖമുണ്ട്. ആ വിളിയിലൂടെ ഇത്തിരൂടെ ഒരടുപ്പം തോന്നും എന്നാണ് എനിക്കു തോന്നുന്നത് (ശീലിച്ചു പോയതു കൊണ്ടായിരിക്കാം)
:-)
ഇടിക്കാന്‍ ഒരു പെങ്ങളില്ലാതെ പോയല്ലോ എന്റെ ദൈവമെ!
അതെയതെ. ഈ വിളികള്‍ക്കൊക്കെ ഒരു സുഖമുണ്ടെന്നേ...
ശരിയാ ശരിയാ..
ചേച്ചി ഇല്ലെങ്കിലും, എനിക്കും ഉണ്ട് ഒരു അനിയത്തിപ്രാവ്!
എടീ പോടീ വിളികളുടെ ഹോള്‍സേല്‍ ഡീലറാ ഞാന്‍..!!
പിന്നെ, “തുണികളെല്ലാം നനച്ച് കൊടുക്കും, ഷര്‍ട്ടും പാന്റ്‌സും അയണ്‍ ചെയ്ത് കൊടുക്കും, പിന്നെ ചിലപ്പോഴൊക്കെ ഷൂസും പോളിഷ് ചെയ്ത് കൊടുക്കും!” ഈ സംഭവങ്ങള്‍ അവളോട് പറഞ്ഞാല്‍ 'അങ്ങ് പള്ളീല്‍ പോയിപ്പറയാന്‍' പറയും.
(എച്യൂസ്‌മി, ‘അങ്ങ്’ എന്ന് കണ്ട് തെറ്റിദ്ധരിക്കല്ലേ, ബഹുമാനം കൊണ്ട് പറയുന്ന ‘അങ്ങ്’ അല്ല.)
റീസണ്‍: “പഠിക്കാനുണ്ട്.. പഠിക്കാനുണ്ട്!!”
പിന്നെ, എന്റെ പേഴ്‌സില്‍ നിന്ന് പൈസയൊക്കെ അടിച്ചുമാറ്റി എന്നെ ഹെല്‍പ്പ് ചെയ്യാറുണ്ട്.
റീസണ്‍: “എനിക്ക് ‘നീ‘യല്ലേ ഉള്ളൂ ഏട്ടനായിട്ട്!!”
(ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന ‘സോപ്പ്’ മാര്‍ക്കറ്റില്‍ കിട്ടുന്നതല്ല!)
എന്തായാലും, എടീ പോടി വിളി എന്നെ സംബന്ധിച്ചെടുത്തോളം ഹൃദയത്തില്‍ നിന്ന് വരുന്നതാണ്. അത് അപ്പോള്‍ കൂടുതല്‍ സ്നേഹത്തില്‍ ചാലിച്ചതായിരിക്കും.
വാല്‍ക്കഷ്‌ണം: ഇങ്ങ് നിന്നങ്ങോട്ട് ‘എടീ പോടി’ വിളിച്ച് വിളിച്ച് അവസാനം അങ്ങ് നിന്നിങ്ങോട്ട് ‘എടാ പോഡാ’ യിലെത്തുന്നത് വരെ സംഭവം കേള്‍ക്കാനും പറയാനുമൊക്കെ നല്ല സുഖമായിരിക്കും! :-) ഭാഗ്യത്തിന് ഇതുവരെ അങ്ങ് നിന്നിങ്ങോട്ട് ആ ഏരിയ വരെ എത്തിയിട്ടില്ല. ദൈവത്തിന് സ്‌തുതി!
:-)
Post a Comment