Saturday, January 5, 2008

ഗൃഹനാഥന്റെ(?) സ്ഥാനം

വളരെനാളുകളായി എന്തെങ്കിലും ഒന്ന് പോസ്റ്റിയിട്ട്‌ എന്നോര്‍ത്തപ്പോഴാണ്‌, മേശപ്പുറത്ത്‌ കിടന്ന ഒരു കടലാസ്‌ ശ്രദ്ധിച്ചത്‌. എന്നാല്‍പ്പിന്നെ അത്‌ തന്നെയാകട്ടെ എന്ന് വച്ചു.

കമ്പനിയുടെ ഓപ്പറേഷന്‍ മാനേജര്‍ ആണ്‌ ഇംഗ്ലീഷുകാരനായ Mr. Allan Jones.
അദ്ദേഹം പറയുന്നതൊക്കെ എനിയ്ക്ക്‌ മനസ്സിലാകുന്നുണ്ടെന്ന് തോന്നിപ്പിക്കാനായ്‌, ജിജ്ഞാസ നിറഞ്ഞ കണ്ണുകളുമായി അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി തലയാട്ടുകയും, പിന്നെ കൂടെ കുടെ ചിരിക്കുകയും, ഇടയ്ക്കൊക്കെ പരസ്പര-ബന്ധമില്ലാതെ Yes, No എന്നൊക്കെ പറയുകയും കൂടി ചെയ്യുന്നതിനാല്‍, കിളവന്‍ അടുത്തെങ്ങാനും വന്നാല്‍ കുറെ സമയം കൊണ്ടേ പോകൂ.

കഴിഞ്ഞ ദിവസത്തെ ഒരു സംഭാഷണത്തിനിടയില്‍ വീട്ടിലെ അദ്ദേഹത്തിന്റെ സ്ഥാനം കാണിക്കാനായി വരച്ച ഗ്രാഫാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. 'One picture is worth a thousand words' എന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

14 comments:

G.MANU said...

hahahahha daivame

achayaaaaaa thakarthu

കാവലാന്‍ said...

ഹ ഹ ഹ ഹയ്യോ വയ്യായേ...........

ശ്രീ said...

ഹ ഹ... പാവം!

;)

krish | കൃഷ് said...

ഓഫീസില്‍ വലിയ സ്ഥാനത്തിരിക്കുന്നവരുടെ ഗൃഹത്തിലെ സ്ഥാനമാണല്ലേ ഇത്. അപ്പോള്‍ ചെറിയ സ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗൃഹത്തില്‍ വലിയ സ്ഥാനമായിരിക്കുമല്ലേ.
:)

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ..
ചിരിക്കാതെ വയ്യ.കലക്കി.

ഗ്രാഫ് നോക്കിച്ചിരിക്കാന്‍ അവസരം തന്നതിന് നന്ദി

ഓഫ് ടോപ്പിക്ക്: അലന്‍ ജോണ്‍സിന്റെ വീട്ടിലെ സ്ഥാനവും, അയാളുള്‍പ്പെടുന്ന അയാളുടെ കമ്പനിയിലെ ജോലിക്കാരുടെ സ്ഥാനങ്ങളും കമ്പയിന്‍ ചെയ്ത് ഒരു ഗ്രാഫ് വരച്ചാല്‍ ‘മറ്റൊരാളിന്റെ‘ ഗ്രാഫിലെ പൊസിഷനിങ്ങ് ആലോചിക്കുമ്പോള്‍ ചിരിയല്ല, കരച്ചിലാണ് വരുന്നത്.

ഹി ഹി :-)

കണ്ണൂരാന്‍ - KANNURAN said...

കിറുകൃത്യമായി വരച്ചിരിക്കുന്നല്ലൊ സായിപ്പ്...

നിരക്ഷരൻ said...

അല്ലന്‍ ജോണ്‍സിന് 60 വയസ്സിന് മുകളില്‍ പ്രായം ആയോ ? 60 കഴിഞ്ഞാല്‍ വീട്ടിലെ പട്ടിയുടെ സ്ഥാനം പോലും കിട്ടില്ലെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.

മറ്റൊരാള്‍ | GG said...

ഗൃഹനാഥന്റെ സ്ഥാനം മനസ്സിലാക്കിയ എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്

മനു
കാവാലന്‍
ശ്രീ
കൃഷ്
അഭിലാഷ്
കണ്ണൂരാന്‍
നിരക്ഷരന്‍ (ജോണ്‍സിന് അറുപത് കഴിഞ്ഞു, മാഷേ)

venaadan said...

i like it

ചന്ദ്രകാന്തം said...

ഹൗ! ഇതു വല്ലാത്തൊരു ഗ്രാഫാണല്ലോ..
പാവം മനുഷ്യന്‍ !!

അടൂരാന്‍ said...

:)

Kiranz..!! said...

സത്യത്തിനും ഒരു ഗ്രാഫോ..:)ഹ..ഹ.കൊള്ളാം..!

അപ്പൂസിനെ ബ്ലൊഗില്‍ കൊണ്ടുവരാന്‍ കാരണക്കാരനാക്കിയ ജിജിയേ..വല്യ ഒരു നമസ്ക്കാരം..!

മറ്റൊരാള്‍ | GG said...

അരുണ്‍, ചന്ത്രകാന്തം, അടൂരാന്‍. കിരണ്‍സ് (എല്ലാം ഒരു നിമിത്തം മാത്രം സുഹൃത്തേ. ജിജി അല്ലെങ്കില്‍ ‘മറ്റൊരാള്‍‘. അത്രേയൊള്ളൂ), എല്ലാവര്‍ക്കും നന്ദി..

RAGHU MENON said...

അതീവ രഹസ്യമാക്കി വെച്ചിരുന്ന എന്റെ
സ്ഥാനം, ഈ സായിപ്പിന് എങ്ങിനെ മനസ്സിലായി !!!