Tuesday, March 11, 2008

ഇന്ത്യയുടെ മുഖം (ഫോട്ടോ പോസ്റ്റ്)

ഏതോ ആവശ്യത്തിന്‌ വീടിന്റെ ആധാരം (വീട്ടുടമസ്ഥനുമായുള്ള വാടകക്കരാര്‍) തപ്പിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എന്റെ ആര്‍കൈവ്‌സില്‍ നിന്നും കിട്ടിയതാണ്‌ ഈ ഫോട്ടോ. ഏഴ്‌ വര്‍ഷം മുന്‍പ്‌ ഗള്‍ഫിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ മുഖപേജില്‍‌ വന്ന ഈ ഫോട്ടോ, കോപ്പിയെടുത്ത്‌ (അന്ന് സ്കാന്‍ ചെയ്ത്‌ സൂക്ഷിക്കാനുള്ള സൗകര്യം കിട്ടിയില്ല.) ഇതുവരെ സൂക്ഷിച്ചിരുന്നു.

വിദേശമാധ്യമങ്ങള്‍, നമ്മുടെ രാജ്യത്തെയും ജനങ്ങളേയും, ഏറെക്കുറെ ഏത്‌ തരം വീക്ഷണകോണിലൂടെയാണ്‌ കാണുന്നത്‌ എന്നറിയാന്‍ ഈ പടം ഒരു ഉദാഹരണം മാത്രം.

9 comments:

ബാജി ഓടംവേലി said...

ഒരു മുഖം....

അപ്പു said...

ഇന്ത്യയില്‍ പണ്ട് പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ വിദേശമാധ്യമങ്ങള്‍ (സ്വദേശ മാധ്യമങ്ങളും) കാണിച്ചുതന്ന മുഖങ്ങള്‍ നോക്കിയാല്‍ ഇതു വെറും നിസ്സാരം!

അടൂരാന്‍ said...

ഇന്ത്യയുടെ ശരിയായ മുഖം. അല്ലേ!

തറവാടി said...

ഒരിക്കല്‍ മാഡ്രിഡ്ഡില്‍ ഹോട്ടലില്‍വെച്ച് ചാനലുകള്‍ മാറ്റി നോക്കവെ ഒരു ചാനലില്‍ കണ്ണുടക്കി , നമ്മുടെ നാട്ടുകാരാണല്ലോ എന്ന് കണ്ട് സന്തോഷത്തോടെ ,മനസ്സിലാവത്ത ഭാഷയിലുള്ള ആ പരിപാടി അരമണിക്കൂറോളം കണ്ടു.

പിന്നില്‍ ചെറുതായി ഇംഗ്ലീഷില്‍ പറയന്നുണ്ടായിരുന്നെങ്കിലും വളരെ ശബ്ദം കുറവായിരുന്നതിനാല്‍ കേള്‍ക്കാനുമൊത്തില്ല :(

ആ പരിപാടിയില്‍ മുഴുക്കെ ഇന്‍‌ഡ്യയുടെ ഉള്‍പ്രദേശങ്ങളിലെയും / റയില്വേ സ്ടെഷനിടുത്തുള്ള പ്രദേശങ്ങളിലുള്ള ഏറ്റവും മോശമായ കാഴ്ചകള്‍ മാത്രമായിരുന്നു അവസാനം അവര്‍ സിറ്റികാണിച്ചുകേട്ടി പക്ഷെ അതൊരു ചുവന്ന തെരുവായിരുന്നു.

കുഞ്ഞന്‍ said...

GG..
നമ്മുടെ രാജ്യത്തും ഇതുപോലെ കാണിക്കാറുണ്ട്. ഉത്തരേന്ത്യന്‍ ചാനലുകള്‍ കേരളത്തെപറ്റി കാണിക്കുമ്പോള്‍ ഇങ്ങനെത്തെ കേരളത്തില്‍ പോകേണ്ടാന്നു വരെ തോന്നിപോകും മറ്റു സംസ്ഥാനത്തുള്ളവര്‍ക്ക്.. പറഞ്ഞുവന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും..!

അതുല്യ said...

സാറ്റീലെറ്റ് വഴി പ്രക്ഷേപണം ചെയ്യുന്ന വിവിധ ചാനലുകളില്‍ ഇന്ത്യ്യിലെ നിയഭ സഭയിലേയും രാജ്യ സഭയിലേയും പ്രൊസീഡിങ്സ് കാട്ടാറുണ്ട്. ലോകത്തിലെ മിക്ക കോണുകളിലുള്ളവര്‍ക്കും ഇത് കാണേം ചെയ്യാം. കസേരയിട്ട് ഏറിയുന്നതും, നടുക്കളത്തിലിറങ്ങി സ്പീക്കറെ കയ്യേറ്റം ചെയ്യുന്നതും, ബില്ല് അവതരിപ്പിയ്ക്കുന്നവരെ പള്ള് പറയുന്നതും, മിണ്ടാന്‍ അനുവദിയ്ക്ക്കാതെ മുദ്രാ വാക്യം വിളിയ്ക്കുന്നതുമൊക്കെ ലോകമൊട്ടും കാണുമ്പോഴ് അവരെ നമ്മളേ കുറിച്ച് എന്താവും കരുതിയിരിയ്ക്കുക?

സായിപ്പന്മാരും മദാമ്മ മാരും ഒക്കെ നമ്മടേ നാട്ടില്‍ വരുമ്പോഴ്, അവരുടേ ഒക്കെ ആസനത്തിലും മാറിലും ഒക്കെ പിച്ചി നമ്മടെ യുവ തലമുറ കളിക്കുമ്പോഴുമൊക്കെ അവരൊക്കെ തിരിച്ച് പോയി നമ്മളേ കൂറീച്ച് എന്ത് പറഞിട്ടുണ്ടാകും ഇനി വരാന്‍ പോണവരോട്?

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Wireless, I hope you enjoy. The address is http://wireless-brasil.blogspot.com. A hug.

G.manu said...

ഒന്നോര്‍ത്താന്‍ ഇതല്ലെ മാഷേ നമ്മുടെ ശരിയായ മുഖം.

മൈനര്‍ സുഖഭോഗങ്ങളെ പൊക്കിക്കാണിക്കണോ