Thursday, May 15, 2008

മ്യൂച്ചല്‍‌ അണ്ടര്‍‌സ്റ്റാന്‍ഡിംഗ്

"എത്രനാളായ് ഞാന്‍ പറയുന്നു, എനിയ്ക്കിത്തിരി പായസം ഉണ്ടാക്കി തരാന്‍."

"ഉം. മധുരം കുറെ കുറച്ച് കഴിച്ചാല്‍ മതി. ഷുഗര്‍‌ ഇപ്പഴേ നിയന്ത്രിച്ചാല്‍ കുറെക്കാലംകൂടി അതിന്റെ പിടിയില്‍‌നിന്ന് രക്ഷപെട്ട് നില്‍‌ക്കാം."

"നിനക്കെന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ ഒരു പായസം ഉണ്ടാക്കി താ."

"ഉണ്ടാക്കി തരാം. പക്ഷെ ഒരു നിബന്ധന."

"അതെന്താ?"

"അതില്‍ മധുരം ചേര്‍‌ക്കില്ല."

ഒരു നിമിഷം ചിന്തിച്ചു. ഉണ്ടാക്കി തരാ‍മെന്ന് സമ്മതിച്ചല്ലോ. സ്നേഹമുണ്ടെങ്കില്‍ പിന്നെന്തിന് മധുരം വേറേ?

“ഓകെ. മധുരം ചേര്‍ക്കാത്ത പായസം മതി.“

അല്‍‌പസമയത്തിനുള്ളില്‍ പഞ്ചസാരയുടെ മധുരം ചേര്‍ക്കാത്ത എന്നാല്‍ മറ്റെല്ലാ ചേരുവയും ഒത്തു ചേര്‍ന്ന ഒന്നാന്തരം സേമിയ പായസം ഇതാ റെഡി.

ഇതിനെയാണോ മ്യൂച്ചല്‍‌ അണ്ടര്‍‌സ്റ്റാന്റിംഗ് എന്ന് പറയുന്നത്?

കുടുംബജീവിതത്തില്‍ പരസ്പരധാരണ വേണം എന്ന് ഒരാള്‍ പ്രസംഗിച്ചപ്പോള്‍ എനിയ്ക്ക് ഓര്‍മ്മവന്ന ഒരു സന്ദര്‍ഭമാണ് മുകളില്‍ വിവരിച്ചത്.

5 comments:

മറ്റൊരാള്‍ | GG said...

കുടുംബജീവിതത്തില്‍ പരസ്പരധാരണ വേണം എന്ന് ഒരാള്‍ പ്രസംഗിച്ചപ്പോള്‍ എനിയ്ക്ക് ഓര്‍മ്മവന്ന ഒരു സന്ദര്‍ഭം ഇതാ ഇവിടെ.

കുഞ്ഞന്‍ said...

ജി/ജി

ഇത്രയുംകൂടി കൂട്ടിച്ചേര്‍ക്കുക..ആ കഷ്ടപ്പെട്ടുണ്ടാക്കിയ പായസം മധുരമുണ്ടെന്ന് വിചാരിച്ച് കഴിക്കാതെ കഴിച്ചെന്നു വിചാരിച്ചാല്‍ അതൊരു മൂച്യല്‍ അണ്ടര്‍സ്റ്റാന്റിങ്ങ് ആയി..!

ഭാഗ്യം..മധുരമില്ലാത്ത പായസമെങ്കിലും ഉണ്ടാക്കിയല്ലൊ അല്ലാതെ സങ്കല്പിച്ച് കഴിക്കാന്‍ പറഞ്ഞ് കാലിയായ പാത്രം കൊണ്ടു വച്ചില്ലല്ലൊ അങ്ങിനെ ചെയ്തിരുന്നെങ്കില്‍ അതൊരു പരസ്പര ധാരണയായേനെ..

ചുമ്മാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്നാലും മധുരമില്ലാത്ത പായസം...

ബാബുരാജ് ഭഗവതി said...

പി.എം.മാത്യു വെല്ലൂരിന്റെ കുടുംബജീവിതം വായിച്ചിട്ടുണ്ടല്ലേ?
കള്ളന്‍...
ഞാനും വായിച്ചിട്ടുണ്ട്.

യാരിദ്‌|~|Yarid said...

ബാബു എന്താണുദ്ദേശിച്ചത്..;)?