അച്ഛന്റെ സമ്മാനം
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പത്താം ക്ലാസ്സ് പരീക്ഷയില്‍ അച്ഛന്റെ പ്രതീക്ഷയ്ക്കത്ര ഉയര്‍ന്നില്ല എങ്കിലും അച്ഛനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയല്ലോ എന്ന് പറഞ്ഞ് തന്ന HMT Vivek വാച്ച്. കൂടാതെ BSA യുടെ ഒരു സൈക്കിളും വാങ്ങി തന്നിരുന്നു. ആ സൈക്കിള്‍ ഇപ്പോഴില്ല. കാലങ്ങള്‍ എത്രയോ കടന്നുപോയി. ഇന്നും എന്റെ കയ്യില്‍ നിലയ്ക്കാതെ ഓടുന്ന ഈ വിവേക് വാച്ച് മാത്രം.
6 comments:
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ എന്റെ അച്ചാച്ചന് എനിയ്ക്ക് തന്ന ഒരു സമ്മാനം ഇതാ ഇവിടെ.
ഒരിക്കലും നിലയ്ക്കാതെ...
ഒരിടത്തും നില്‍ക്കാതെ...
ഓടിക്കൊണ്ടിരിക്കട്ടെ.......
ആശംസകള്‍...*
:)
തലമുറകള്‍ ഈ വാച്ച് കൈമാറിയാലും അച്ഛന്റെ ഓര്‍മ്മകള്‍ അന്നും എന്നും നിലനില്ക്കട്ടെ..
പടം എടുക്കാനും അറിയാല്ലെ, സിഡിയുടെ മുകളില്‍ വച്ച്, ആ വാച്ചിനു ചുറ്റും പ്രഭാവലയം സൃഷ്ടിച്ച് എടുത്ത പടം
“ഒരു സമ്മാനം കിട്ടുമ്പോള്‍ സാധനത്തിന്റെ വിലയേക്കാള്‍ അത് ലഭിക്കാനുണ്ടായ സാഹചര്യത്തിനും അത് തന്നയാളിന്റെ വലിപ്പവും ആണ് ആ സാധനത്തിന്റെ മൂല്യം”
അച്ഛന്റെ സമ്മാനം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു അല്ലെ ... കൊള്ളാം ... ആ പഴയ കാലം ഇനി കിട്ടില്ലല്ലോ ...
ഗ്രേറ്റ് !!
Post a Comment