Wednesday, May 27, 2009

എന്റെ കേരളം, എത്ര സുന്ദരം!

എന്റെ ദൈനംദിന ചിന്തയില്‍, നമ്മുടെ കേരളത്തില്‍ അത്യാവശ്യം വേണ്ടുന്ന ചില മാറ്റങ്ങളെക്കുറിച്ച് ദാ ഇവിടെ എഴുതുന്നു. ഇവയൊക്കാളുപരിയായ് വേറേ ചിലകാര്യങ്ങള്‍ ആണ് ആദ്യം വേണ്ടുന്നതെന്നോ, ഇനി ഇതൊക്കെ പൂര്‍‌ത്തീകരി‍ക്കാന്‍ ധാരളം പണം വേണമെന്നോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും എന്റെ ചിന്തകളില്‍ ചിലതെങ്കിലും ഇവിടെ പ്രാവര്‍ത്തികമായി നമ്മുടെ കേരളം ഇന്ത്യയ്ക്ക് ഒരു മാതൃകയായി എന്ന് വെറുതെ മോഹിക്കുവാന്‍ ഒരു മോഹം.

1. റോഡുകള്‍:- പ്രധാന റോഡുകള്‍ക്ക് സമാന്തര സംവിധാനം വേണം. അതുപോലെ ലിങ്ക് റോഡുകളും വേണം. പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍‌വേ, ട്രാം എന്നിവ വേണം. ട്രാഫിക് സംവിധാനം വളരെയധികം മെച്ചപ്പെടണം. റോഡുകളുടെ മെയിന്റനന്‍സ് ത്വരിതഗതിയില്‍ നടത്തണം. നോ കോമ്പ്രമൈസ്.

2. പോലീസ് സംവിധാനം:- പോലീസുകാര്‍‌ക്ക് മെച്ചപ്പെട്ട വേതനം, ഭക്ഷണക്രമം, ആരോഗ്യം, കായികം, വിദ്യാഭ്യാസ ക്ഷമത വേണം. അതോടൊപ്പം തന്നെ അവരുടെ സേവനരീതിയും കാര്യമായി മെച്ചപ്പെടണം. വനിതാ പോലീസുകാരുടെ ശാരീരിക ക്ഷമത, ഡ്രസ്സ് കോഡ് എന്നിവ മെച്ചപ്പെടുത്തണം മുടി ക്രോപ്പ് ചെയ്യണം. പാന്റ്സും ഷര്‍ട്ടും ധരിക്കണം. ആധുനിക ആയുധ, വാ‍ഹന, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വേണം. എല്ലാ പഞ്ചായത്തിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനം വേണം. കേരളാ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രശ്നബാധിതപ്രദേശങ്ങളില്‍‌ എത്രയും വേഗം എത്തിച്ചേരാന്‍ ഹെലികോപ്റ്റര്‍ വേണം.

3. വൈദ്യുതി:- വളരെ കുറഞ്ഞ നിരക്കില്‍ നിര്‍വിഘ്നം കിട്ടുന്ന വൈദുതി ഏത് മുക്കിലും മൂലയിലും എത്തപ്പെടണം. നോ കോമ്പ്രമൈസ്. വിതരണത്തില്‍ ഭൂമിക്കടിയില്‍ക്കൂടിയുള്ള കേബിള്‍ സംവിധാനം വേണം. നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും രാത്രിയിലുടനീളം നല്ല വെളിച്ചം വേണം.

4. അരി, പച്ചക്കറി, പാല്‍ (പച്ചക്കറികളും പാലും, പാലുല്‍പ്പന്നങ്ങള്‍ കൊണ്ട് ഒഴുകുന്ന നമ്മുടെ കൊച്ചു കേരളം!) എന്നിവയില്‍ സ്വയം‌പര്യാപ്തത ഉണ്ടാവണം. ഇതിന് എല്ലാ വാര്‍ഡുകള്‍ തോറും ഗവണ്മെന്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം വേണം.

5. പൊതുജനാരോഗ്യം:- ആരോഗ്യ രംഗത്തെ ജോലിക്കാരുടെ സേവനവേതനം പരിഷ്ക്കരിക്കണം. പ്രൈവറ്റ് പരിശോധന നിര്‍ത്തലാക്കണം. പുതിയതായ് പഠിച്ചിറങ്ങുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെക്കെങ്കിലും നിര്‍ബന്ധ സേവനം നടപ്പിലാക്കണം. ജനങ്ങള്‍ക്ക് മെഡിക്കല്‍ പരിരക്ഷ നിര്‍ബന്ധം. നോ കോമ്പ്രമൈസ്.

6. പ്രധാന നിരത്തുകളില്‍ നടത്തുന്ന പ്രകടനങ്ങള്‍, ജാഥ, മതപരമായ റാലി എന്നിവയ്ക്ക് നിരോധനം വേണം. പണിമുടക്ക്, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയ്ക്ക് കര്‍ശനമായ നിയന്ത്രണം വേണം. അതിനായ് ബന്ധപ്പെട്ടവരുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. നോ കോമ്പ്രമൈസ്.

7. എല്ലാ തിരക്കുള്ള സ്ഥലങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വളരെ വൃത്തിയുള്ള ശൌച്യാലയങ്ങള്‍ വേണം.

8. പരസ്യപ്രചരണ സംവിധാനം പുനരാവിഷ്ക്കരിക്കണം. ഈ കാര്യത്തില്‍ പൊതുസ്ഥലങ്ങള്‍ ദുരുപയോഗപ്പെടുത്തന്നത് തടയണം.

9. സ്കൂള്‍ പാഠ്യപദ്ധതി പുന:പരിഷ്ക്കരിക്കണം. സ്കൂള്‍ സമയം, അവധി ദിവസങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തണം. സ്കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്കെല്ലാം സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിക്കോട്ടേ. അവയെല്ലാം പെട്ടന്ന് തിരിച്ചറിയുന്ന വിധത്തില്‍ ആയിരിക്കണം. കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ വേണം.

10. ഒരു സ്ഥലത്തുള്ള സര്‍ക്കാര്‍ ആഫീസുകള്‍ എല്ലാം ഒരു സമുച്ചയത്തില്‍ പ്രവര്‍ത്തിക്കണം. ശനിയും ഞായറും പൊതുഅവധി ആയാലും കുഴപ്പമില്ല. എന്നാല്‍ മറ്റ് അവധി ദിവസങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കണം, ജോലി സമയം, സമയബന്ധിത ജോലിപൂര്‍ത്തിയാക്കല്‍ എന്നിവയില്‍ നടപടിവേണം. ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ എല്ലാം കുറ്റമറ്റ കമ്പ്യൂടര്‍ സംവിധാനം നടപ്പിലാക്കണം. ജോലിയില്‍ ഹാജര്‍ നില ഉറപ്പ് വരുത്താനായ് പഞ്ചിംഗ് കാര്‍ഡ് ഒന്നും പോരാ. ഫിംഗര്‍ പ്രിന്റ് അറ്റന്‍ഡന്‍സ് തന്നെ വേണം. വലിയ ആഫീസുകളില്‍ എല്ലാം തന്നെ ഒരു ചെറിയ കഫറ്റേരിയ വേണം. അവര്‍ ചായ, കാപ്പി എന്നിവ വിതരണം ചെയ്യട്ടെ. അപ്പോള്‍ ജോലിക്കാര്‍ പുറത്ത് ചായ കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കാം.

11. കുടിവെള്ളം വിതരണം വളരെയധികം മെച്ചപ്പെടുത്തണം. വേനല്‍ക്കാലത്ത് ഉണ്ടാകാവുന്ന ജലദൌര്‍ല്ലഭ്യത്തിനെതിരെ മുന്‍‌കരുതല്‍ വേണം. വെള്ളത്തിന്റെ ദുരുപയോഗം തടയണം. എത്ര സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത്. അതുപോലെ പൊതുനിരത്തിലെ വെള്ളംകൊണ്ട് ആള്‍ക്കാര്‍ വാഹനം കഴുകുന്നതും തടയണം. നോ കോമ്പ്രമൈസ്.

12. നീതിന്യായത്തിലെ തീര്‍പ്പ് കല്‍പ്പിക്കുന്നതിലുള്ള വേഗത കൂട്ടണം.

13. മാലിന്യനിര്‍മാര്‍ജ്ജനം ത്വരിതഗതിയില്‍ നടപ്പാക്കണം. നേരം വെളുക്കുന്നതിന് മുന്‍പ് തന്നെ നിരത്തുകള്‍ വൃത്തിയായിരിക്കണം. ഇതിന് ആവശ്യത്തിന് വാഹനങ്ങള്‍, ഉപകരണങ്ങള്‍ എല്ലാം അടങ്ങിയ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംവിധാനം വേണം. ആവശ്യത്തിന് ജോലിക്കാര്‍ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും പട്ടണങ്ങളിലും വേണം. നോ കോമ്പ്രമൈസ്.

14. ഫയര്‍ഫോഴ്സ് നവീകരിക്കണം. തീപിടിത്തത്തിനെതിരേയുള്ള മുന്‍‌കരുതല്‍ നടപ്പാക്കണം. ‘എല്ലാ വര്‍ഷവും ഒരു വെടിക്കെട്ടപകടം ‘ എന്ന പതിവ് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. കടകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍‌ തീപ്പിടിത്തത്തിനെതിരെയുള്ള സുരക്ഷാസംവിധാനം ശക്തമാക്കണം.

15. എയര്‍പോര്‍ട്ട്, റെയില്‍‌വേ, ആശുപത്രികള്‍‌ തുടങ്ങിയ സ്ഥലങ്ങളിലെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. എയര്‍പോര്‍ട്ട് പരിസരത്തൊക്കെ എന്തോരം ആള്‍ക്കാരാണ് തിങ്ങിക്കൂടി നില്‍ക്കുന്നത്. അവരൊക്കെ ഇടിച്ചുകേറി യാത്രക്കാര്‍ക്ക് നടക്കാന്‍ മേലാത്ത അവസ്ഥയാണ് പല സ്ഥലങ്ങളിലും കണ്ടിട്ടുള്ളത്.

16. ആനകളെ പൊതു നിരത്തില്‍ കൂടി നടത്തിയും, അധിക ജോലിചെയ്യിപ്പിച്ചും കഷ്ടപ്പെടുത്തരുത്. അവ കാട്ടില്‍ വളരേണ്ട ജീവികള്‍ ആണ്. ലോകത്തില്‍ എല്ലായിടത്തും തടിപിടിക്കാനും എടുക്കാനും ആനകളെയാണോ ഉപയോഗിക്കുന്നത്? എത്ര പാവങ്ങളാണെന്ന് പറഞ്ഞാലും എല്ലാവര്‍ഷവും ആള്‍ക്കാര്‍ ആനയുടെ ചവിട്ടേറ്റ് മരിക്കുന്നുണ്ട്. ഗതികെട്ടാല്‍ പിന്നെ എന്ത് ചെയ്യും.

17. ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള മെച്ചപ്പെട്ട സ്പോര്‍ട്സ് നയം പ്രൈമറി തലങ്ങളില്‍ നിന്ന് ആരംഭിക്കണം. വിവാഹവും കഴിഞ്ഞ് അവരുടെ സ്വന്തം കാര്യം നോക്കി കഴിയേണ്ടവരെയാണ് ഇപ്പോള്‍ ഒളിമ്പിക്സിലും മറ്റും കളിക്കാന്‍ നിര്‍ബന്ധിക്കുന്നത്.

18. കാലാവധി കഴിഞ്ഞതും പഴകിയതുമായ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം തടയണം. ഇതിനായ് കര്‍ശനനടപടി വേണം.

19. മെച്ചപ്പെട്ട മദ്യനയം വേണം. കുടിവാറ്റ് തടയുന്നതിന്‍ കര്‍ശന നടപടി വേണം. ‘അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയവഴിയേ അടിക്കുക‘ എന്ന ശൈലി ഓര്‍ത്തുപോകുന്നു. അതായത് സമ്പൂര്‍ണ്ണ മദ്യനിരോനം നടപ്പിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മുലകുടിമാറാത്ത പിള്ളേര്‍ വരെ ഒളിച്ചും പാത്തും വെള്ളമടി തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് കള്ള് ആവ്യശത്തിന് ലഭ്യമാകുന്ന സംവിധാനം ആണ് നിരോധനത്തേക്കാള്‍ നല്ലത്. സര്‍ക്കാരിന് നല്ലൊരു വരുമാനവും ആകും. പക്ഷെ കരള്‍ പെട്ടന്ന് വാടിപോകുന്ന സാധനം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിക്കണം. പൊതുസ്ഥലങ്ങളില്‍ മദ്യം ഉപയോഗിച്ച ശേഷമുള്ള പ്രകടനങ്ങള്‍, പൊതുയാത്രാവാഹനങ്ങളില്‍ യാത്രചെയ്യല്‍ , മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടിവേണം.

20. നികുതി:- വരുമാനം കൃത്യമായി കണക്കാക്കാനും അതുവഴി വരുമാന നികുതി പിരിച്ചെടുക്കാനുള്ള സംവിധാനം വേണം.

21. സിനിമാ അവാര്‍ഡുകളില്‍ ഗവണ്മെന്റിന്റെ ഇടപെടല്‍ എന്തിനാണ്? ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും പ്രൈവറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കുക.

22. ദൈവത്തിന്റെ നാടെന്ന പേരു മാറ്റുക. എന്നിട്ട് കുറച്ചുകൂടി റീസണബിളായ എന്തെങ്കിലും ഇടുക. അല്ലെങ്കില്‍ നാട്ടുകാരെല്ലാം സ്വയം വിചാരിക്കും അവര്‍ സ്വര്‍ഗ്ഗത്തിലാണു ജീവിക്കുന്നതെന്ന്. (കടപ്പാട്: അപ്പു)

23. കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, വിവിധതരം പദ്ധതികള്‍ എന്നിവയുടെ പ്രവര്‍ത്തനം ഉല്‍ഘാടനത്തിനു വേണ്ടി താമസിപ്പിക്കരുത്.

24. വാഹനവകുപ്പ്:- വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഗവണ്മെന്റ് തന്നെ വിതരണം ചെയ്യട്ടെ. അപ്പോള്‍ നമ്പര്‍ പ്ലേറ്റുകളുടെ വലിപ്പത്തിലും ഫോണ്ടിലുമൊക്കെ ഒരു സമാനസ്വഭാവം കൈവരും. 15-20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണം. പൊതുജനസേവനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പഴക്കം അഞ്ച് വര്‍ഷമായി നിജപ്പെടുത്തണം.

ഇത് വായിക്കുന്നവരൊക്കെ, സമയവും സൌകര്യവും അനുസരിച്ച് അനുബന്ധമായ നിര്‍ദ്ദേശങ്ങളും, മാറ്റങ്ങളും, കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളുമൊക്കെ എഴുതിയാലും!

23 comments:

മറ്റൊരാള്‍ | GG said...

നമ്മുടെ കേരളത്തില്‍ വരേണ്ട ചില മാറ്റങ്ങളെക്കുറിച്ച് പലനാളുകളായി ചിന്തിച്ചിരുന്ന ചില കാര്യങ്ങള്‍ ദാ ഇവിടെ എഴുതുന്നു. എല്ലാം ശരിയാണെന്നോ, ഇവയൊക്കെ പൂര്‍ത്തികരി‍ക്കുമെന്നോ എന്നൊന്നും എനിക്കറിയില്ല. എന്നിരുന്നാലും ഇതൊക്കെ പ്രാവര്‍ത്തികമായി. നമ്മുടെ കേരളം മെച്ചപ്പെട്ടു. അങ്ങനെ കേരളം നമ്മുടെ ഇന്ത്യയ്ക്ക് ഒരു മാതൃകയായി എന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.

സന്തോഷ്‌ പല്ലശ്ശന said...

തുറന്നു വച്ച കണ്ണുകളൂം മനസ്സും...
നന്ദി ഈ പോസ്റ്റിന്‌

ഷിജു said...

ഇതുകൊണ്ട് മാത്രം നമ്മുടെ നാട് നന്നാവുമോ????

ഭരണാധികാരികള്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന് ഫണ്ടുകള്‍ കൈയിട്ടു വാരാതെ വേണ്ട രീതിയില്‍ ഉപയോഗിക്കുക. അതിലുമുപരിയായി ജനങ്ങള്‍ക്ക് അവരുടെ കര്‍ത്തവ്യ ബോധം ( എന്ത് ചെയ്യണം എന്ത് ചെയ്യരുത്) എന്ന് മനസ്സിലാക്കി കൊടുക്കുക.
ഇതുകൊണ്ടും ഒന്നും ആവുന്നില്ല എന്നറിയാം എന്നാലും നമുക്കാഗ്രഹിക്കുന്നതിന് കുഴപ്പമൊന്നുമില്ലല്ലോ.:)

ചിരിപ്പൂക്കള്‍ said...

മാഷേ ആശകള്‍ക്കതിരില്ലല്ലൊ.....പക്ഷെ വായിച്ചു തീര്‍ന്നപ്പോള്‍ പഴയ ഒരു മലയാള ചലച്ചിത്രഗാനത്തിന്റെ ചില ഈരടികള്‍ ഓര്‍മ്മ വന്നു.
“ സ്വപ്നങ്ങള്‍....സ്വപ്നങ്ങളേ നിങ്ങള്‍...............
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചയം ശുന്യമീ ലോകം..........
ആശംസകളോടെ.

CasaBianca said...

മനോരാജ്യത്തിലെന്തിന് അര്‍ദ്ധരാജ്യം...!

നമ്മുടെ ജനപ്രതിനിധികളില്‍ ആരെങ്കിലുമൊക്കെ ഇതൊന്നെ വായിച്ചിരുന്നുവെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു!

ULANAD | ഉളനാട് said...

ഇത് എല്ലാത്തിനും ഒരു തുടക്കം ആകട്ടെ!

Ziya said...
This comment has been removed by the author.
Ziya said...

ഇത്രയൊക്കെ പറഞ്ഞ താങ്കളോട് ഒറ്റച്ചോദ്യം മാത്രം.

താങ്കള്‍ ജനാധിപത്യവിരുദ്ധനായ അരാഷ്‌ട്രീയവാദി ആണോ ഹേ !!!

മറ്റൊരാള്‍ | GG said...

അപ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് ജനാധിപത്യവിരുദ്ധരായ അരാഷ്‌ട്രീയവാദിക്കാര്‍ക്ക് മാത്രമേ നമ്മുടെ നാട് നന്നായി കാണാന്‍ ആഗ്രഹമൊള്ളൂ എന്നാണോ? എങ്കില്‍ താങ്കളുടെ ചോദ്യത്തിനുത്തരം: അതേ.

ഡാനിഷ് മജീദിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ കൂച്ച് വിലങ്ങിടാതിരുന്നാല്‍ അറ്റ്ലീസ്റ്റ് പാലിന്റെ കാര്യത്തിലെങ്കിലും നമ്മള്‍ക്ക് സ്വയം‌പര്യാപ്തത നേടിക്കൂടേ?

നാട് നന്നാവാന്‍ സമ്മതിക്കില്ലെന്ന് ശപഥം എടുത്താലെന്തു ചെയ്യും എന്റെ സഹോദരാ.

Ziya said...

ജനാധിപത്യം എന്ന സംവിധാനം മുതലെടുപ്പിനുള്ള കുറുക്കുവഴിയായി അധഃപതിച്ചിരിക്കുന്നു. ജനാധിപത്യത്തിലെ അരുതായ്‌മകളെ ചൂണ്ടിക്കാട്ടുന്നവര്‍ അരാഷ്‌ട്രീയവാദികളായി!

ഇന്ന് ജനാധിപത്യത്തിന്റെ കാവല്‍‌മാലാഖമാരായി പ്രത്യക്ഷപ്പെടുന്നത് മൂന്നാം‌കിട രാഷ്ട്രീയക്കാരാണ്. അവരാണ് ജനാധിപത്യം എന്ന പദത്തിന്റെ വിശുദ്ധി സംരക്ഷിക്കാന്‍ കച്ചകെട്ട് ഇറങ്ങിയിരിക്കുന്നവര്‍. ഉദ്ദേശം വളരെ വ്യക്തം.

വികസനോന്‍‌മുഖമായ യാതൊരു കാഴ്‌ചപ്പാടുമില്ലാത്ത കാട്ടുകള്ളന്മാരാണ് മിക്കരാഷ്ട്രീയപ്പാര്‍ട്ടിയിലും അധികം. നാടിന്റെയോ നാട്ടാരുടെയോ നന്മയെക്കുറിച്ച് യാതൊരു ഗൌനവുമില്ലാത്തവര്‍.

ഡാനിഷ് മജീദിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഡി വൈ എഫ് ഐയും ആണ്. എന്തിന്? ഉത്തരം രാഷ്ട്രീയ വൈരം.

രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് കേരളം സര്‍വ്വമേഖലകളിലും പിന്നോക്കം പോകാന്‍ കാരണം.

ഈ രാഷ്ട്രീയപ്പൂച്ചകള്‍ക്ക് മണികെട്ടാന്‍ ഗവര്‍ണറെന്ന റബ്ബര്‍ സ്റ്റാമ്പിന് ഒരു വിവേചനാധികാരമെങ്കിലും ഉള്ളതില്‍ സമാധാനം!

Anonymous said...

താങ്കളുടെ ചിന്തകള്‍ക്ക് എന്റെ പ്രണാമം...

കുടിക്കുന്ന പച്ച വെള്ളത്തിന്റെ മതവും ജാതിയും രാഷ്ട്രീയവും അന്യോഷിക്കുന്ന പ്രബുദ്ധരായ കേരളീയര്‍ താങ്കളുടെ നിര്‍ദേശങ്ങളെ എങ്ങനെ കാണുമോ എന്തോ?

എഴുത്തില്‍ രാഷ്ട്രീയം പറയാതിരുന്നതിനാല്‍ താങ്കളെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ പുശ്ചിക്കും.

G.MANU said...

മാഷേ

ന്യായമായ ചിന്ത..ഇതൊക്കെ നടപ്പായി വന്നാല്‍ കേരളം രക്ഷപെട്ടു

‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്നത് മാറ്റി ‘’ദൈവങ്ങളുടെ(മനുഷ്യ) സ്വന്തം നാട് ‘ എന്നാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്..

:)

GOPI KRISHNA said...

മറ്റൊരാളെ,, നല്ല മനസിനു പ്രൊത്സാഹനങ്ങൽ... പക്ഷെ..........

സൂത്രന്‍..!! said...

:)

rajan vengara said...

കൊച്ചു ത്രേസ്യയുടെ ഒരു പോസ്റ്റിലെ കമെന്റിലൂടെയാണു ഞാന്‍ ഇവിടെ എത്തിയതു.അപ്പോഴാണു കേരളത്തെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം വായിക്കാനയതു.ഭരണകര്‍ത്താക്കളും,രാഷ്ടീയ പരിഷകളും,സര്‍ക്കാര്‍ ഉദ്യോഗകൂട്ടവും,നാം ഒരോ വ്യക്തിയും മനസ്സുവച്ചാല്‍ നിഷ്പ്രയാസം സാധിച്ചെടുക്കുവാന്‍ പോന്ന കാര്യങ്ങല്‍ തന്നെയാണു ഇതൊക്കെ.
ഞാന്‍ പറയട്ടെ,ടൂറിസത്തിനു ഇത്രയേറെ സാധ്യതകളുള്ള ഒരു നാടും വേറെ ഉണ്ടോ എന്നറിയില്ല.
നാം നമ്മുടെ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നതൊടൊപ്പം,
നാട്ടുവഴികളും,തോടുകളും,പുഴയും,പുഴയോരങ്ങളും,കളിസ്ഥലങ്ങളും,ആരാധനാലയങ്ങളും ഒക്കെ മനോഹരമാക്കി സൂക്ഷിക്കുന്നിതിലൂടെ നമുക്കു നമ്മുടെ നാടിനെ ഒരു ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാക്കാന്‍ കഴിയും.(പേരു മാറ്റേണ്ട ആവശ്യം വരുന്നില്ല)ആളുകളുടെ കാഴ്ച്ചപാടുകളില്‍ അല്പം മാറ്റം വന്നാല്‍ ഇതു നിഷ്പ്രയാസം സാധിച്ചുടുക്കനാവും എന്നു എനിക്കുറപ്പുണ്ടു.സമീപ് ഭാവിയില്‍ ത്ന്നെ ഇതൊക്കെ സാധിതമാവും എന്നും എന്നിക്കു ശുഭാപ്തിവിശ്വാസമുണ്ടു.ഇതിന്റെ ഒരു മുന്നോടിയായി ത്ന്നെയാണു ഇത്തരം ചിന്തകളും,ഇതിനായി സ്വപ്നം കാണുന്ന മനസ്സുകളെയും ഇങ്ങിനെയൊക്കെ കാണാന്‍ കഴിയുന്നതു. ഒന്നു കൂടി പറഞ്ഞു നിര്‍ത്തട്ടെ..ഇന്‍ഫ്രാസ്റ്റ്ര്ക്ചര്‍ വികസനത്തിലൂടെ ഒരു പാടു നേട്ടങ്ങള്‍ നാടിനു നേടിയെടുക്കനാവും.സര്‍ക്കാറും,ജനങ്ങ്ങ്ങളും,റോഡുവികസനത്തിനോ,റെയില്‍വേ വികസന്ത്ത്തിനോ എതിര് നില്‍ക്കാതിരിക്കുക പ്ലീസ്.

rajan vengara said...

കൊച്ചു ത്രേസ്യയുടെ ഒരു പോസ്റ്റിലെ കമെന്റിലൂടെയാണു ഞാന്‍ ഇവിടെ എത്തിയതു.അപ്പോഴാണു കേരളത്തെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം വായിക്കാനയതു.ഭരണകര്‍ത്താക്കളും,രാഷ്ടീയ പരിഷകളും,സര്‍ക്കാര്‍ ഉദ്യോഗകൂട്ടവും,നാം ഒരോ വ്യക്തിയും മനസ്സുവച്ചാല്‍ നിഷ്പ്രയാസം സാധിച്ചെടുക്കുവാന്‍ പോന്ന കാര്യങ്ങല്‍ തന്നെയാണു ഇതൊക്കെ.
ഞാന്‍ പറയട്ടെ,ടൂറിസത്തിനു ഇത്രയേറെ സാധ്യതകളുള്ള ഒരു നാടും വേറെ ഉണ്ടോ എന്നറിയില്ല.
നാം നമ്മുടെ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നതൊടൊപ്പം,
നാട്ടുവഴികളും,തോടുകളും,പുഴയും,പുഴയോരങ്ങളും,കളിസ്ഥലങ്ങളും,ആരാധനാലയങ്ങളും ഒക്കെ മനോഹരമാക്കി സൂക്ഷിക്കുന്നിതിലൂടെ നമുക്കു നമ്മുടെ നാടിനെ ഒരു ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാക്കാന്‍ കഴിയും.(പേരു മാറ്റേണ്ട ആവശ്യം വരുന്നില്ല)ആളുകളുടെ കാഴ്ച്ചപാടുകളില്‍ അല്പം മാറ്റം വന്നാല്‍ ഇതു നിഷ്പ്രയാസം സാധിച്ചുടുക്കനാവും എന്നു എനിക്കുറപ്പുണ്ടു.സമീപ് ഭാവിയില്‍ ത്ന്നെ ഇതൊക്കെ സാധിതമാവും എന്നും എന്നിക്കു ശുഭാപ്തിവിശ്വാസമുണ്ടു.ഇതിന്റെ ഒരു മുന്നോടിയായി ത്ന്നെയാണു ഇത്തരം ചിന്തകളും,ഇതിനായി സ്വപ്നം കാണുന്ന മനസ്സുകളെയും ഇങ്ങിനെയൊക്കെ കാണാന്‍ കഴിയുന്നതു. ഒന്നു കൂടി പറഞ്ഞു നിര്‍ത്തട്ടെ..ഇന്‍ഫ്രാസ്റ്റ്ര്ക്ചര്‍ വികസനത്തിലൂടെ ഒരു പാടു നേട്ടങ്ങള്‍ നാടിനു നേടിയെടുക്കനാവും.സര്‍ക്കാറും,ജനങ്ങളും,റോഡുവികസനത്തിനോ,റെയില്‍വേ വികസനത്തിനോ എതിര് നില്‍ക്കാതിരിക്കുക പ്ലീസ്.

ചേച്ചിപ്പെണ്ണ്‍ said...

വേദനയോടെ ആണേലും പറയാതെവയ്യ

"എത്ര മനോഹരമായ നടക്കാത്ത സ്വപ്നം !"

Unknown said...

ഇപ്പോഴാണ് ഇത് കാണാന്‍ ഇടയായത്.
എത്ര നല്ല സുന്ദരമായ സ്വപ്നം!!!

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

Jishad Cronic said...

ന്യായമായ ചിന്ത....

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good thinks

RAGHU MENON said...

manappayasathil panchasaara kurakkenda .
nigalotoppam njanum kaathirikkunnu

തുമ്പി said...

സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍,ഇപ്പോള്‍ അല്‍പ്പം കാറ്റ് കൂടി കിട്ടിയേനെ....നല്ല സ്വപ്നം.