Monday, June 4, 2007

മെഴുകുതിരി

തല്‍ക്കാലം എന്റെ അന്തരാത്മാവില്‍നിന്നൊന്നും നിര്‍ഗ്ഗളിക്കാത്തതിനാല്‍ (Sponatnous Overflow of Powerful Emotions by Tranquilities...?) എന്റെ ഇഷ്ടകവിയായ ശ്രീ ചെമ്മനം ചാക്കോയുടെ "മെഴുകുതിരി" എന്ന കവിത ഇവിടെ ചൊല്ലട്ടെ. ഇതും പ്രവാസിയെക്കുറിച്ചാണ്‌. പ്രവാസി(പ്രയാസി)യെക്കുറിച്ച്‌ കൂടുതലും എഴുതിയിട്ടുള്ളതും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പ്രവാസികള്‍ തന്നെ ആണല്ലോ?പിന്നെ എനിയ്ക്കൊരു സംശയം.ഈ പ്രവാസികള്‍ എന്ന് വിശേഷിപ്പിക്കുന്നത്‌ അറേബ്യന്‍ നാട്ടിലുള്ളവരെ മാത്രമാണോ?

ഇനിയും കവിത വായിച്ചു രസിക്കു.... മറ്റുള്ളവരുടെ വേദനയാണല്ലോ നമ്മള്‍ക്കൊക്കെ എന്തെങ്കിലും രസം പകരുന്നത്‌.

രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയും പൊനോമനേ.

ആഴിമേഖല കട-
ന്നിപ്പൊഴങ്ങെത്തിച്ചേരാ
നായിടും ചിറകെനി
ക്കീശന്‍ തന്നിരുന്നേങ്കില്‍!!!

ഇത്‌ എഴുതാന്‍ കുറെയുണ്ട്‌..... അതിനാല്‍ കവിതയൂടെ കാതലായ ഭാഗം എഴുതി അവസാനിപ്പിക്കാം.

കത്ത്‌ ഞാന്‍ ചുരുക്കുന്നു
പൊന്നു നന്ദിനി, ലീവി
ലെത്തിടുന്നേരം കൊണ്ടു
വന്നിടാം, പറഞ്ഞേക്കൂ
വല്യമാമന്‍ ചോദിച്ച ഷര്‍ട്ടും
നെല്ലിമുറ്റത്തെച്ചാണ്ടി
സാറിന്നു വാച്ചും സ്കോച്ചും,
ഹരിമോനുടെ റ്റ്യൂഷന്‍
മിസ്ട്രസ്സിനേകാന്‍ നീ ചൊ
ന്നൊരു സാരിയും പിന്നെ
നിനക്കെന്‍ സര്‍വ്വവും

പണമേ നീയില്ലാതെ
പുലരാന്‍ പ്രയാസം, നിന്‍
തുണയും നേടിക്കൊണ്ടു
നാട്ടില്‍ ഞാന്‍ ചെന്നെത്തുമ്പോള്‍

യൗവ്വനം വാര്‍ന്നേപോയ
ഭാര്യയും, പിതാവിന്റെ
കൈവശമൊതുങ്ങാത്ത
മക്കളും.........
കഷടമെന്‍ ഹ്രദന്തത്തി-
ന്നെരിച്ചിലല്‍പം? പ്രിയ
പ്പെട്ട നന്ദിനി കാതു
പൊത്തുക, കേള്‍ക്കേണ്ടാ നീ..

രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയുമെന്നോമനേ.

3 comments:

അപ്പു ആദ്യാക്ഷരി said...

പണമേ നീയില്ലാതെ
പുലരാന്‍ പ്രയാസം, നിന്‍
തുണയും നേടിക്കൊണ്ടു
നാട്ടില്‍ ഞാന്‍ ചെന്നെത്തുമ്പോള്‍

യൗവ്വനം വാര്‍ന്നേപോയ
ഭാര്യയും, പിതാവിന്റെ
കൈവശമൊതുങ്ങാത്ത
മക്കളും.........

നല്ല വരികള്‍ !!

SUNISH THOMAS said...

വായിക്കാന്‍ വല്യ പ്രയാസമാ...
എങ്കിലും വായിച്ചു. ടെംപ്ളേറ്റ് മാറ്റിക്കൂടേ?

ശാലിനി said...

അപ്പു എടുത്തു പറഞ്ഞിരിക്കുന്ന വരികള്‍ കുടുംബം നാട്ടിലായിരിക്കുന്ന ഏതൊരു സാധാരണ പ്രവാസിയുടേയും നെഞ്ചില്‍ നെരിപ്പോടുപോലെയെരിയുന്ന വരികള്‍.