Wednesday, June 6, 2007

പാത്തുമ്മായുടെ ആട്‌

പലരും നമ്മുടെ ബഷീറിക്കായുടെ (വൈക്കം മുഹമ്മദ്‌ ബഷീര്‍) "പാത്തുമ്മായുടെ ആട്‌" വായിച്ചിട്ടുണ്ടവും. എന്നാല്‍ അതിലെ ആടിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലന്നാണ്‌ എനക്ക്‌ തോന്നുന്നത്‌. എന്നാല്‍ അത്‌ ഇവിടെയുണ്ട്‌. ദാ ഇവിടെ നോക്കൂ. ഇത്തിരി കുറുമ്പ്‌ കൂടുതലാണ്‌. അതുകൊണ്ടാണ്‌ കെട്ടിയിട്ടിരിക്കുന്നത്‌. അതുതന്നെയുമല്ല ബ്ലോഗിലെ പാചകശിരോമണികളായ എതെങ്കിലും ബെടക്ക്‌ ബിരിയാണിവെയ്പ്പുകാരെങ്ങാനും (മ്മടെ ബിരിയാണിക്കുട്ടിയല്ല..ട്ടോ) കണ്ടാല്‍..? കണ്ടാപ്പിന്നെ ഞമ്മടെ ആടിന്റെ കഥ സ്വാഹ!!!

13 comments:

മറ്റൊരാള്‍ | GG said...

നമ്മുടെ "പാത്തുമ്മായുടെ ആടിനെ" ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലന്നാണ്‌ എനക്ക്‌ തോന്നുന്നത്‌. എന്നാല്‍ അത്‌ ഇവിടെയുണ്ട്‌. ദാ ഇവിടെ നോക്കൂ.

Unknown said...

മറ്റൊരാളേ,
ഇതിനെ നോക്കിയാണോ കുറേക്കാലം എല്ലാരും മാറാടേ ..മാറാടേ...എന്നു വിളിച്ചു കരഞ്ഞോണ്ടിരുന്നത്?:)

ബീരാന്‍ കുട്ടി said...

ഇത്‌ പാത്തുമ്മാന്റെ ആടല്ല, പാത്തുമ്മാന്റെ ആടിനെ ഞമ്മള്‍ ബേപ്പുര്‍ന്ന് കണ്ടിട്ടുണ്ട്‌, ഇത്‌ അതല്ല, അത്‌ ഇതല്ല, ഞമ്മള്‍ സമ്മയ്‌ക്കൂല്ലാ.

ഇഞ്ഞി ഇത്‌ തനെന്ന് ഭാസിപുട്‌ച്ച ഇങ്ങള്‍ പാത്തുമ്മാനെ കാണ്‍ച്ചി തെരി, എവ്‌ടെ പാത്തുമ്മ.

ഉണ്ണിക്കുട്ടന്‍ said...

ഹൌ..മട്ടണ്‍ ബിരിയാണി കഴിക്കാന്‍ തോന്നണൂ..ങേ?

Kumar Neelakandan © (Kumar NM) said...

മറ്റൊരാളെ താങ്കള്‍ ഇവിടെ പാത്തുമ്മായുടെ ആടിനേയും മേയ്ച്ച് നടന്നോളൂ.. താങ്കളുടെ അഞ്ചരയ്ക്കുള്ളവണ്ടി നാട്ടുകാരു കൊണ്ടു പോയി. അറിഞ്ഞില്ലേ? എന്നാല്‍ ഇവിടെ പോയി നോക്കൂ..

മറ്റൊരാളുടെ ട്രൈന്‍ മാത്രമല്ല ബൂലോകത്തിലെ പലരുടേയും പോസ്റ്റുകള്‍ അവിടെ ഉണ്ട്. ജി മനു, ഇട്ടിമാളു, ദൃശ്യന്‍ എന്നിവരുടെ ഒക്കെ.

അവന്റെ സ്റ്റേഷനില്‍ നിന്നും അഞ്ചരയ്ക്കുള്ള വണ്ടി ജപ്തി ചെയ്തു കൊണ്ടുവരാന്‍ പറ്റുമോ എന്നു നോക്കൂ..

കുട്ടിച്ചാത്തന്‍ said...

കുമാറേട്ടാ നല്ല കണ്ടുപിടിത്തം!!!
അവനാളു ജഗജില്ലിയാണല്ലാ...ഇനി ആ പ്രൊഫൈലില്‍ കാണുന്ന ഫോട്ടോയും എവിടുന്നെലും അടിച്ചു മാറ്റീതാണോ ഭഗവാനെ!!!

മാവേലികേരളം(Maveli Keralam) said...

നിങ്ങളെന്തോ‍ന്നിനാന്നേ ഈ മറ്റൊരാളിന്റെ പേരില്‍ പോസ്റ്റിടുന്നേ. ന്നാലും ആ ആടിനെ എന്തിനാ ആ കല്ലിന്റെ മേളില്‍ പിടിച്ചു നിത്തിരിയ്ക്കുന്നേ?

ഉണ്ണിക്കുട്ടന്‍ said...

മോഷ്ടിക്കണമെങ്കില്‍ ഇങ്ങനെ വേണം ! എന്തൊരു ഓപ്പണായ മോഷണം ..! എന്നിട്ടാ മലന്നുള്ള കിടപ്പും കൊള്ളാം . കുമാറേട്ടാ അവനെ പൊക്കിയതിനു കലക്കി.

Anonymous said...

Unnikuttan, why you got angry? Quoting your words... 'all people are using illegal software; so why should we protest against yahoo's robery?' In the same way, why are you getting angry against 'that blogger's moshanam?

ദേവന്‍ said...

വണ്ടി ജപ്തിയായോ? ലിങ്കേല്‍ പോയി നോക്കിയിട്ട് വണ്ടിപ്പോസ്റ്റ് കാണാനില്ലല്ലോ? അവിടെ കോപ്പി ചെയ്തിട്ടിരിക്കുന്നത് നമ്മുടെ യാഹൂ പോര്‍ട്ടല്‍ മാത്രമേയുള്ളു ഇപ്പോള്‍. ഇനി വേണേല്‍ യാഹു പോയി ഫ്ലാഗ് ചെയ്യട്ട് ജില്ലന്‍ ബ്ലോഗ്.

ഗുപ്തന്‍ said...

പാത്തുമ്മായുടെ..... മറ്റൊരാട് !!!!!
:)

മറ്റൊരാള്‍ | GG said...

കുമാറേട്ടാ പോട്ടോ മോഷ്ടാവിനെ പൊക്കിയതിന്‌ നന്ദി. ഇപ്പോള്‍ അവന്റെ പോട്ടോപേജിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. പിന്നെ എല്ലാരുംകൂടി ആ പയിലിനെ വധിച്ചു കളഞ്ഞു എന്ന് എനിയ്ക്കൊരു തോന്നല്‍. കമന്റിയ എല്ലാവര്‍ക്കും നന്ദി. ദേവേട്ടാ: വണ്ടി ജപ്തിയായി..ബീരാന്‍കുട്ടി: ങ്ങള്‍ ആള്‌ കൊള്ളാവല്ലോ.. ആടിനെ കണ്ടാപ്പോരേ?, പാത്തുമ്മാനേ എന്തിനാ ഇക്കാ കാണുന്നേ?

സു | Su said...

ഹയ്യ... ഇത് പാത്തുമ്മേടെ ആടാന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കൂല. ഇത് മറ്റൊരാളിന്റെ സ്വന്തം ആട്.