Thursday, October 18, 2007

അമ്മാവിയമ്മപ്പോര്‌ (അവസാന ഭാഗം)

വീട്ടിലുള്ളാ‍ളുകളെല്ലാം കഴിച്ചിട്ട്
പട്ടിക്കും ചോറു കൊടുത്താല്‍ പിന്നെ
കല്ലും നിറഞ്ഞു കലത്തിനടിക്കുള്ള-
തെല്ലാം കൂടെയവള്‍ക്കേകും നിത്യം

ഇങ്ങനെ കാലം കഴിഞ്ഞുപോകും വിധൌ
ജീവിതമൊന്നു തിരിഞ്ഞുവരും
വാര്‍ദ്ധക്യമേറി സ്വശക്തിയുമില്ലാതായ്
ധാത്രിയില്‍ ജീവിതം ഭാരമാകും

പാരം വലഞ്ഞു വസിച്ച മരുമകള്‍
‍താരുണ്യമാര്‍ന്നു സ്വതന്ത്രയാകും
അക്കാലമങ്ങവളമ്മായിയമ്മയോ-
ടുള്‍ക്കാമ്പില്‍ വൈര്യം തുടങ്ങും പിന്നെ

മാതൃ ശുശ്രൂഷണമെന്നുള്ള കൃത്യത്തെ
ഭര്‍ത്താവു ഭാര്യയെയേല്‍പ്പീക്കുമ്പോള്‍
‍ഭര്‍ത്താവു ചൊന്നതു കാര്യമാക്കാതവള്‍
‍മാതാവെ ‘ശുശ്രൂഷ’ ചെയ്തീടുന്നു.

കണ്ണും കാണാതെയായ് കര്‍ണ്ണവും കേള്‍ക്കാതെയായ്
തിണ്ണയില്‍ മാതവിരുപ്പുമായി
അക്കാലം തന്‍ സുതന്‍ മാതൃചാരേ
ചെന്നുവൃത്താന്തമോരോന്നു മോതിടുന്നു.

എണ്ണയും തേച്ചു കുളിച്ചു രസിച്ചവള്‍
‍പെണ്ണുങ്ങളോടൊത്തു പാഴ്വാക്കുകള്‍
‍തിണ്ണയില്‍ തന്നെയിരിക്കുന്ന തള്ളയെ
“കണ്ണില്ലവര്‍ക്കെന്നു’ ചൊന്നീടുന്നു

ഏതും മറുപടി യോതുവാനാകാതെ
മാതാവു തപ്പുന്നതെത്ര താപം.
പാറിയ കാര്‍കൂന്തല്‍ കീറിയ വസ്ത്രവും
കോറയാം ദേഹവും മാറും കഷ്ടം!

വട്ടേപ്പം ഇഡ്ഡലി ചട്ടിയപ്പം
നല്ലകൊട്ടത്തേങ്ങ ചേര്‍ത്ത കുട്ടയപ്പം
ഒട്ടു ചുരുട്ടുമിടിയപ്പം നെയ്യപ്പം
ചുട്ടവള്‍ നിത്യമായ് ഭക്ഷിക്കുന്നു.

ഇപ്രകാരമുള്ള ഭോജനമമ്മയ്ക്ക്
സ്വല്പവുമേകിടാതെന്നുമവള്‍
‍തന്നോടു ചെയ്തൊരു പാതകങ്ങള്‍ക്കവള്‍
‍തെല്ലും വിടാതെ പകരം ചെയ്തു.

അണ്ണിയെ കല്ല്യാണം ചെയ്ത വീട്ടില്‍ നിന്നും
ഉണ്ണികളൊത്തവള്‍ വന്നിടുന്നു
ഗേഹത്തിലന്നവളെത്തുമ്പോള്‍
നാത്തൂന്റെ സ്നേഹമില്ലായ്മകളെത്ര ചിത്രം

മുന്‍ ചെയ്ത കൃത്യങ്ങള്‍ ചിത്തത്തിലോര്‍ത്തോത്ത്
ഓരോന്നുമങ്ങോട്ടും ചെയ്തിടുന്നു
“നല്ല തങ്കാളെ’ന്ന സ്ത്രീയോടു ചെയ്തപോല്‍
‍ഒട്ടും വിടാതവള്‍ ചെയ്ത കഷ്ടം

മരുമക്കളെ ഞാ‍നും കുറ്റം വിധിക്കില്ല
പരമപരാപശന്‍ കോപമത്രേ
സച്ചിതാനന്ദനെ ചിന്തിക്കാതുള്ളോര്‍ക്ക്
ഭാവിയില്‍‍ ദോഷങ്ങള്‍ വന്നു ചേരും.

(അവസാനിച്ചു..)

8 comments:

മറ്റൊരാള്‍\GG said...

അമ്മാവിയമ്മപ്പോരിന്റെ അവസാന ഭാഗം ഇതാ..

G.manu said...

parama sathyam mashey..........:)

കുഞ്ഞന്‍ said...

g/g വളരെ നന്നായി, ഇത് ഓര്‍മ്മയില്‍ നിന്നും എഴുതിയതാണൊ?

“മുത്തപ്പനു കുത്തിയ പാള അപ്പന്”

മുരളി മേനോന്‍ (Murali Menon) said...

:)

സൂര്യോദയം said...

സാധാരണ കണ്ടുവരുന്ന ഒരു പ്രപഞ്ച സത്യം... :-)

പ്രയാസി said...

അമ്മയിഅമ്മമാര്‍ ജാഗ്രതൈ..!
നല്ലൊരു ഗുണപാഠം (എന്നു പറയാമൊ.!)

വാത്മീകി said...

തുടരന്‍ കവിതയോ? കൊള്ളാമല്ലോ..

അപ്പു said...

നല്ല ഓര്‍മ്മ ശക്തിതന്നെ. അപാരം.!!

കവിത സത്യം സത്യം തന്നെ....