Monday, October 22, 2007

Lotus-Eatersന്റെ കഥ

14-07-2001ല്‍ എന്റെ അച്ഛന്‍ എനിയ്ക്കയച്ച കത്തിന്റെ അവസാന ഭാഗമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

ഗ്രീക്ക്‌ പുരാണത്തിലെ, അതിഥികളെ കാല്‍ വലിച്ച്‌ നീട്ടിയോ മുറിച്ചോ കൊല്ലുന്ന ഒരു രാക്ഷസന്റെ കഥയെപ്പറ്റി ചോദിച്ചിരുന്നല്ലോ. കഥാപാത്രത്തിന്റെ പേര്‌ Procrustes എന്നാണെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ എനിയ്ക്‌ക്‍ അറിഞ്ഞു കൂടാ. അന്വേഷിച്ച്‌ പിന്നീട്‌ എഴുതാം.

വേറെ ഒരു കഥ പറയാം. ഇതും ഗ്രീക്ക്‌ പുരാണത്തില്‍നിന്നുമാണ്‌. Lotus-Eatersന്റെ കഥ. ഇവിടെ ലോട്ടസ്‌ എന്നാല്‍ താമര എന്നല്ല, ഒരു പ്രത്യേകതരം ചെടിയാണ്‌. ഇതിന്റെ സവിശേഷത എന്തെന്നാല്‍ അതിന്റെ കായ്‌ കാണാന്‍ വളരെ ഭംഗിയുള്ളതാണ്‌ എന്നാല്‍ ഇത്‌ തിന്നു കഴിഞ്ഞാല്‍ തിന്നവന്റെ കര്‍ത്തവ്യബോധം നഷ്ടപ്പെടും. അതായത്‌ ഭാവിയെപ്പറ്റി ഒരു ചിന്തയുമില്ലാതെ അലക്ഷ്യമായി പെരുമാറുന്ന സ്വഭാവമായിത്തീരും. ട്രോയിയിലെ യുദ്ധം ജയിച്ചു ഗ്രീക്ക്‌ യോദ്ധാക്കള്‍ തിരികെ മടങ്ങിയ കഥ നേരത്തെ എഴുതിയിരുന്നല്ലോ. കൂട്ടത്തില്‍ തിരിച്ച യൂളീസിസിന്റെ കപ്പല്‍, കാറ്റില്‍പ്പെട്ട്‌ വഴിതെറ്റി ഒരു ദ്വീപിന്റെ പരിസരത്തെത്തി (ദ്വീപിന്റെ പേര്‌ ഓര്‍മ്മയില്ല,. അവിടെ മുന്‍പ്‌ പറഞ്ഞ ലോട്ടസ്‌ ചെടികള്‍ ധാരാളം ഉണ്ടായിരുന്നു.) കൂടെയുണ്ടായിരുന്ന ഭടന്മാര്‍ ആ ദ്വീപില്‍ ഇറങ്ങി ലോട്ടസ്‌ ചെടികളുടെ കായ്‌ പറിച്ചുതിന്നു. അതിനുശേഷം അവിടെ എങ്ങനെ/എന്തിന്‌ വന്നുവെന്നോ, തിരിച്ച്‌ നാട്ടില്‍പോകണമെന്നോ, ഒരു ചിന്തയുമില്ലാതെ, ലഹരിയടിച്ച്‌ കറങ്ങി നടക്കുന്നവരെപ്പോലെ അവിടെയൊക്കെ അലഞ്ഞ്‌ നടക്കുന്നു. നേതാവായ യൂളീസിസ്‌ എത്ര ശ്രമിച്ചിട്ടും അവരെ തിരികെ കപ്പലില്‍ കയറ്റാന്‍ സാധിച്ചില്ല. എതായാലും കുറെ നാളത്തെ കഠിനശ്രമവും പോരാട്ടവും നടത്തി കുറെപ്പേരെ തിരികെ കപ്പലില്‍ കയറ്റി യൂളീസിസ്‌ ഒരു വിധം നാട്ടിലെത്തി.

ചുമതലാബോധമോ, ലക്ഷ്യബോധമോ ഇല്ലാതെ കറങ്ങി നടക്കുന്നവരെ "Lotus-Eaters" എന്ന് പറയാറുണ്ട്‌. നിങ്ങളുടെ കൂടെയുള്ളവരില്‍ ചിലര്‍ Lotus-Eaters എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ളവര്‍ കണ്ടേക്കും. ഇതോടെ തത്ക്കാലം ഇവിടെ നിര്‍ത്തട്ടെ.

ഉദ്ദേശശുദ്ധിയോടെ അച്ചാച്ചനെനിയ്ക്ക്‌ അയച്ചുതന്ന ഇത്തരം കഥകള്‍ ഇനിയുമുണ്ട്‌. സൗകര്യം പോലെ അവ പിന്നീട്‌ പ്രസിദ്ധപ്പെടുത്താം.

11 comments:

മറ്റൊരാള്‍\GG said...

14-07-2001ല്‍ എന്റെ അച്ഛന്‍ അയച്ചുതന്ന Lotus-Eatersന്റെ കഥ.

കുഞ്ഞന്‍ said...

പണ്ട് ഇന്ദിരക്കു നെഹ്രൂജി എഴുതിയ കത്തുകളിലെ തീക്ഷ്ണ സൌന്ദര്യം gg യുടെ അച്ഛന്റെ കത്തിനുമുണ്ട്..!

പുതിയൊരു അറിവ് lotus eater..! thanx

എന്തൊക്കെ സംഭവിച്ചാലും അച്ഛന്റെ എഴുത്തുകള്‍ ബൂലോകത്തിലേക്കു പകര്‍ത്തണം..അപേക്ഷയാണ്..:)

ഹരിശ്രീ (ശ്യാം) said...

കഥ നന്നായിട്ടുണ്ട്. ഇനി ഇപ്പോ lotus eater എന്നാരെങ്കിലും വിളിച്ചാല്‍ സംഭവം എന്താണെന്നും മനസ്സിലാകും.

സഹയാത്രികന്‍ said...

മാഷേ ഒരു പുതിയ അറിവിന് നന്ദി...

കുഞ്ഞേട്ടന്‍ പറഞ്ഞപോലെ കത്തുകള്‍ പോസ്റ്റണം...

:)

വാല്‍മീകി said...

കൂടുതല്‍ കത്തുകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

ശ്രീ said...

:)

അപ്പു said...

മറ്റൊരാളേ, പുതിയൊരു അറിവുതന്നെയായിരുന്നു ഇത്..

G.manu said...

mashe.... iniyumundo ithupolulla nalla kathukal?...nannayi

മറ്റൊരാള്‍\GG said...

ലോട്ടസ് ഈറ്ററിനെ അടുത്തറിഞ്ഞ എല്ലാവര്‍ക്കും പ്രത്യേകിച്ച് കുഞ്ഞന്‍, ഹരിശ്രീ, സഹയാത്രികന്‍, വാല്‍മീകി, ശ്രീ, അപ്പു, മനു, എന്നിവര്‍ക്കും നന്ന്ദി. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുക.

SAJAN | സാജന്‍ said...

ജി ജി, നന്ദി ഈ പുതിയ അറിവിന്, ഇനിയും ഇത്തരം കത്തുകള്‍ വെളിച്ചം കാണിക്കൂ:)

fuljanfrancis said...

mattoral jnan aano?Ellam marannallo.
really I feel it