പാവാടത്തുമ്പിലെ വിസ്മയം
കഴിഞ്ഞ രാത്രിയില്‍, ഉറങ്ങാന്‍ കിടന്നപ്പോഴാണ് യാദൃച്ഛികമായ് ഞാന്‍ അത് ശ്രദ്ധിച്ചത്.
മറ്റൊന്നുമല്ല, ഭാര്യയുടെ പാവാടയില്‍നിന്നും ചെറിയ ചെറിയ ചില മിന്നല്‍പ്രകാശങ്ങള്‍!
ഇത് എന്റെ വെറും തോന്നല്‍ മാത്രം ആണോ?
അല്ലെന്ന് ഉറപ്പ് വരുത്താന്‍ ഭാര്യയോട് പറഞ്ഞപ്പോള്‍, അവളും ആ മിന്നല്‍ പ്രകാശം കണ്ടു എന്ന് പറഞ്ഞു.
ങേ? ഇതെന്ത് മായാജാലം!.
തുണിയുടെ തിളക്കമാണോ? അല്ല.
പുറത്ത് നിന്നുള്ള ഏതെങ്കിലും വെളിച്ചമാണോ? അല്ലേയല്ല.
പിന്നെ?
തുണി അനങ്ങുമ്പോള്‍ മാത്രമായിരുന്നു ഈ പ്രതിഭാസം.
പിന്നിട് അതങ്ങോട്ട് ആവര്‍ത്തിച്ചുമില്ല.
അല്പനേരം അതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്, യുറേക്കാ.....!!!!!
“സ്റ്റാറ്റിക് വൈദ്യുതി!“
ഇനിയും ഇതിനെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍, ദാ ഇവിടെ.
7 comments:
ധരിക്കുന്ന വസ്ത്രങ്ങളിലുണ്ടാകുന്ന ചില ശാസ്ത്ര വിസ്മയത്തെക്കുറിച്ച്...
ഇനിയും ഒരുപാട് സ്റ്റാറ്റിക് മിന്നലുകള്‍ കാണാന്‍ ഇടവരട്ടെ...
ഭാര്യ ചപ്പാത്തിപ്പലക എടുത്തെറിഞ്ഞപ്പോള് ഒരിക്കല്‍ ഞാനും കണ്ടു ഒരു മിന്നല്‍ കണ്ണിനുള്ളില്‍..
അതും സ്റ്റാറ്റിക് സംഭവമാണോ അണ്ണാ
Manu ...
thankalkku kittiya minnal static alla, athu dynamic anu
എന്താ ഒരു വിസ്മയം. എനിക്കുമുണ്ടൊരു ഭാര്യ. പറഞ്ഞിട്ടെന്താ, പാവാടത്തുമ്പ് പോയിട്ട് അവളുപോലും ശരിക്കൊന്ന് വിസ്മയിപ്പിച്ചിട്ടില്ല. :)
ശ്രീ.. തേങ്ങയുടച്ചതിന് നന്ദി.
മനുകുട്ടാ.. ഉണ്ണി പറഞ്ഞതുപോലെ അതും സ്റ്റാറ്റികിന്റെ ഒരു വകഭേദം. ഡൈനാമിക് സ്റ്റാറ്റിക് എനര്‍ജി. (ഇതിന്റെയൊക്കെ മലയാളം എന്താണാവോ..!)
ഉണ്ണി: നന്നെ രസിച്ചു.
പോങ്ങന്മൂടാ:എന്ത് ഇതുവരെ വിസ്മയിപ്പിച്ചിട്ടില്ലെന്നോ? ഈ പോസ്റ്റൊന്ന് വായിപ്പിച്ച് നോക്ക്. ശരിക്കും വിസ്മയിക്കും. തീര്‍ച്ച!!
പാവാട, വിസ്മയം എന്നൊക്കെ കണ്ട് ഓടി വന്നതാ.
ഇതിപ്പം.. വിസ്മയം, ശാസ്ത്രം, കൌതുകം, മണ്ണാങ്കട്ട,.. ആര്‍ക്കുവേണം ഇതൊക്കെ.
എന്തായാലും ഇതൊരു പുതിയ അറിവായിരുന്നു. ലിങ്ക് കൊടുത്തതിനും വളരെ നന്ദി. ഇനി അവിടേയും തപ്പാമല്ലോ.
dear പൊങൂ ...
ചിരവ, പാര .. ഇത്യദി സാധനങള് വീറ്റില് സൂക്ഷിക്കുക , അതിനു ഷെഷം നമ്മുദ്ദെ ഒരിഗിനല് സ്വഭാവം ... കാണിക്കുക ... അപ്പൊള്‍ വിസ്മയം കിട്ടും ....
2 weeks back onnu vismayichathinal .. najn ippol oru kalari gurukkallude chikilsayil anu ( kai shariyavan iniyum 2 weeks vena enna anger parayunnathu, enna kkokke entha vila )
O T : valathe kai vedanikkunnathinal koodithal detail ayi ezhuthan vayya ...
Post a Comment