ഗര്‍ഭവും ജോലിയും
അന്നൊരു ഉച്ചസമയത്ത്, എന്റെ ഫോണ്‍ പതിവില്ലാതെ നിലവിളിച്ചുകൊണ്ടേയിരുന്നു.
ദൈവമേ! ബെറ്റി മൈ ബെറ്റര്‍ ഹാഫ് ആണല്ലോ. എന്താണാവോ ജോലിയ്ക്കിടയില്‍ ഇത്രയധികം നിലവിളി? ജോലിയോട് അനുബന്ധിച്ച് എന്തെങ്കിലും ഇന്റര്‍നെറ്റില്‍ നിന്ന് തപ്പി ഇപ്പൊ പറയാന്‍ ആയിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും വാക്കിന്റെ സ്പെല്ലിംഗ് അറിയാന്‍. തീര്‍ച്ച.
"അതേയ്, മെഡിക്കല്‍ ഡയറക്ടറെ മുഖം കാണിക്കാന്‍ വിളിപ്പിച്ചിരിക്കുന്നു"
"ചെല്ല്.. ചെല്ല്.. ഡയറ്ററി & നുട്രീഷ്യനെക്കുറിച്ച് പ്രസന്റേഷന് അവതരിപ്പിച്ചതിന് വിളിച്ച് അനുമോദിക്കാനായിരിക്കും!" “ഓ! അതൊക്കെ നേരത്തെ കഴിഞ്ഞതാ”.
“യെന്നാപ്പിന്നെ..? എന്തായാലും സമയം കളയാതെ ചെല്ലക്കിളി ചെല്ല്..“
അല്‍പ്പം സമയം കഴിഞ്ഞ് അവള് വീണ്ടും വിളിച്ചു. ഇത്തവണ ശരിക്കുള്ള നിലവിളിയായിരുന്നു.
"ഉം?"
"എല്ലാം പോയി! ജോലി പോയി"
ആത്മഗതം: ദൈവമേ, വൈകുന്നേരം ടിഡാ വാങ്ങുന്നതിനായ് പൂരിപ്പിച്ച ലോണ്‍ അപേക്ഷ കയ്യില്‍.
"ജോലി പോകാനുള്ള കാരണം?"
"ഗര്‍ഭിണിയായിരിക്കെ ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ലത്രേ. വീട്ടില്‍ പോയി വിശ്രമിച്ചോളാന്."
"ഓ അതാണോ കാര്യം. ജോലി പോയെങ്കില്‍ പോകട്ടെ. ഇനിയിപ്പം ജോലിയ്ക്ക് വേണ്ടി ഗര്‍ഭം പോകട്ടെ എന്ന് വയ്ക്കാന്‍ പറ്റുമോ!"
9 comments:
ജോലിയില്‍ തുടരാന്‍ വേണ്ടി, ഗര്‍ഭം അങ്ങ് പോകട്ടെ എന്ന് വയ്ക്കാന്‍ പറ്റത്തില്ലല്ലോ :)
അമ്മച്ചിയേ ചിരിചു പരുവമായി..
ഇനി ഇങ്ങനെ ഒരു കാലവും വരുമോ കര്‍ത്താവേ..
ഞാന്‍ ബോസിനോട്: സാര്‍ മൈ വൈഫ് ഈസ് കാരിയിംഗ്.
ബോസ്: ഒ.കെ. യു കാന്‍ ലീവ് നൌ.....
അബദ്ധങ്ങള്‍ അല്ലേ.........
ഉം........
അതെ, ജോലി പോയെങ്കില്‍ പോട്ടെ. വയസു അമ്പതായിട്ടും കുട്ടികളില്ലെന്നുവച്ചാല്.... ???
(ഞാന്‍ ഓടീ)
ഇതിപ്പൊ ഒരു ജോലിയായില്ലേ? ഇനി എന്തിനു വേറേ ജ്വാലി?
ജോലി എപ്പഴും കിട്ടൂല്ലൊ, പോട്ടെ
ജ്വാലി പോയാല്‍ പോട്ടേന്ന്...
;)
മനുമാഷേ: ഇനി ഉടനെയുണ്ടോ അടുത്തത്?
വിനയന്: പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ; അല്ല പറ്റിച്ചു!
അപ്പു: നിങ്ങളെ ഞാന്‍ ഓടിച്ചിട്ട് തല്ലും. എല്ലാകാര്യവും ഇരട്ടിച്ചു പറയുമ്പോലല്ല വയസ്സിന്റെ കാര്യം. ഇത് നാട്ടുകാരൊക്കെ കേള്‍ക്കുന്നതാ.
വാല്മീകി ചേട്ടാ: തന്നെ.. തന്നെ.. ഇനിയിപ്പം ശരിക്കും എനിയ്ക്ക് ജോലിയായി..
പ്രീയ, ശ്രീ.. എല്ലാവര്ക്കും നന്ദി!
അങ്ങനെ ഞാനും ഒരു അച്ഛനാകാന്‍ പോകുന്നു!
a hilarious painful plain truth
ur narration has a flow - good
Post a Comment