വിളിച്ചുകൊണ്ടേയിരിക്കൂ ((..))
അരി - 1കിലോ
പഞ്ചസാര - ½കിലോ
കാപ്പിപൊടി - 100ഗ്രാം
വെളിച്ചെണ്ണ - 500മി.ലി.
കടുക് - 50ഗ്രാം
പിന്നെ, 350രൂപയുടെ ഒരു റീ-ചാര്‍ജ്ജ് കാര്‍ഡുംകൂടി..!!
നാട്ടിലെ ഒരു കടയില്‍നിന്നും കേട്ട സംഭാഷണം ഇവിടെ പകര്ത്തിയതാ. ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്ന ഒരു സാധാരണ തൊഴിലാളി, അവന് അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാന്‍ ചിലവിടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ രൂപയാണ് മൊബൈല്‍ഫോണ്‍ റി-ചാര്‍ജ്ജ് ചെയ്യാന്‍ ചിലവിടുന്നത് എന്ന് തോന്നിപ്പോയി..!!!
ചിലപ്പോള്‍ ഇത് ഒരൊറ്റപ്പെട്ട സംഭവമായിരിക്കാം!
ഈ സംഭവത്തില്‍ വില്‍പ്പനക്കാരനുതന്നെ കൌതുകം തോന്നിയതുകൊണ്ടാണ് എന്നോട് പറയാന്‍ കാരണം. കേട്ടപ്പോള്‍ എനിയ്ക്കും തോന്നി ഇത് ഒരു പോസ്റ്റാക്കാന്‍!
7 comments:
വിളിച്ചുകൊണ്ടേയിരിക്കൂ...!
നമ്മുടെ നാട്ടില്‍ വികസനമില്ലായെന്ന് ആരാ പറഞ്ഞത്??
what is this? Kavitha?
അയ്യോ ഇത് കവിതയൊന്നുമല്ല മാഷേ.
നാട്ടിലെ ഒരു കടയില്‍നിന്നും കേട്ട സംഭാഷണം ഇവിടെ പകര്ത്തിയതാ. ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്ന ഒരു സാധാരണ തൊഴിലാളി അവന് അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാന്‍ ചിലവിടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ രൂപയാണ് മൊബൈല്‍ഫോണ്‍ റി-ചാര്‍ജ്ജ് ചെയ്യാന്‍ ചിലവിടുന്നത്..!!!
ചിലപ്പോള്‍ ഇത് ഒരൊറ്റപ്പെട്ട സംഭവമായിരിക്കാം!
ദൃക്സാക്ഷിയ്ക്ക് കൌതുകം തോന്നിയതുകൊണ്ടാണ് ഇത് എന്നോട് പറയാന്‍ കാരണം. ഇത് കേട്ടപ്പോള്‍ എനിയ്ക്കും തോന്നി ഒരുപോസ്റ്റാക്കാന്!
നന്ദി അപ്പൂസാര് ഇവിടെ വന്നതിനും, സംശയം പ്രകടിപ്പിച്ചതിനും.
അയാള്‍ എല്ലാ ദിവസവും അരിയും എണ്ണയും വാങ്ങും എന്നാല്‍ എല്ലാ ദിവസവും റീചാര്‍ജ് കൂപ്പണ്‍ വാങ്ങുമോ? താങ്കള്‍ ഒരു ദിവസമല്ലെ അയാളെ കണ്ടുള്ളു അപ്പൊഴേക്കും ഒറ്റയടിക്ക് വലയിരുത്തിയാലോ? ചിലപ്പൊ അയാള്‍ ഗള്‍ഫിലൊ മറ്റൊ ഉള്ള ആരെയെങ്കിലും അത്യാവശ്യമായി വിളിക്കനായിരിക്കും അന്ന് അത്ര്യയ്യും രൂപക്ക് ചാര്‍ജ് ചെയ്തത്. നമ്മുടെ വിലയിരുത്തലുകള്‍ പിഴക്കുന്നതിത്തരം സന്ദര്‍ഭങ്ങളിലാണ്.
അല്ല ഇതെന്താത് സംഭവം,
കടവന്‍ പറഞ്ഞതു ഒന്നെടുത്തെഴുതിയേക്കണൂട്ടോ. (ഈ !DEA 499 രൂപക്ക് refill ചെയ്തു ഒരു വര്‍ഷത്തെ ഇന്‍കമിംഗ് സേക്യൂറ് ആക്കിയ മുന്‍പരിചയം ഉണ്ടേ)
Post a Comment