Wednesday, May 30, 2007

ആറടി മണ്ണിന്റെ സൗന്ദര്യം

ഫ്രാന്‍സില്‍ വേറേ എന്തെല്ലാം കാഴ്ചകളുണ്ട്‌!! പക്ഷേ ഈ പോട്ടോ എഞ്ചിന്റെ കണ്ണില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇവയൊക്കെയാണ്‌. എത്ര മനോഹരമായിട്ടാണ്‌ അവര്‍ സെമത്തേരി സൂക്ഷിച്ചിരിക്കുന്നത്‌.

മന്നവനാകട്ടെ..യാചകനാകട്ടെ..




വിവാഹത്തിനുശേഷമുള്ള പോട്ടോ പിടുത്തത്തിനിടയില്‍ പാടത്തിന്റെ ഭംഗി പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത്‌. അതെ. അവസാനം എല്ലാവരും ഇവിടെത്തന്നെ....!! ആറടിമണ്ണില്‍ നീറിയൊടുങ്ങും.....!

23 comments:

കുടുംബംകലക്കി said...

ആത്മാക്കളാണോ, ശ്മശാനത്തില്‍ വച്ച് വിവാഹം കഴിക്കാന്‍?
:)

ഉണ്ണിക്കുട്ടന്‍ said...

അവസാനത്തെ മൂന്നു പടങ്ങള്‍ !! ഹോ അതു കണ്ടപ്പോ..എനിക്കൊരു...അതിനെന്താ പറയുക..ശൊ..ഏയ് പേടി അല്ലാ.. ന്നാ പിന്നെ കാണാട്ടാ. ഒന്നും ഉണ്ടായിട്ടല്ല.

ശാലിനി said...

ആദ്യത്തെ കമന്റുകൊള്ളാം.

ഉണ്ണിക്കുട്ടാ അവസാനത്തെ മൂന്നുപടങ്ങളോ, അപ്പോ വേറേയും പടങ്ങളുണ്ടോ? എനിക്ക് കാണാന്‍ പറ്റുന്നില്ലല്ലോ.

എന്തു നല്ല പൂക്കളാണ് അവിടെ വച്ചിരിക്കുന്നത്. ഇത്രയും നല്ല സ്ഥലംകണ്ടിട്ടെന്തിനാ പേടിക്കുന്നത്?

ഉണ്ണിക്കുട്ടന്‍ said...

അഹാ..ശാലിനി ഇപ്പോ അതു ആദ്യത്തെ മൂന്നു പടങ്ങള്‍ ആയി.

പേടിയോ ..ആര്‍ക്ക്? [ശാലിനീ..അവിടെ ഒറ്റക്കു നിക്കണ്ടട്ടാ]

മറ്റൊരാള്‍ | GG said...

കുടുംബംകലക്കിഅണ്ണാ:അതേ, ഒരേ ആത്മാവുള്ള രണ്ട്‌ ദേഹങ്ങള്‍.

ഉണ്ണിക്കുട്ടന്‍: പേടിക്കേണ്ടാ ട്ടോ...അഥവാ ലേശമുണ്ടെങ്കില്‍ തന്നെ വൈകിട്ട്‌ ബ്ലോഗനാര്‍ക്കാവിലമ്മയെ ധ്യാനിച്ചുകിടന്നോള്ളൂ..!!

ശാലിനി: പോസ്റ്റ്‌ ചെയ്ത എനിയ്ക്കും കാണാന്‍ പറ്റുന്നില്ലന്നേയ്‌. എനിയ്ക്ക്‌ തോന്നുന്നത്‌ ചില സ്ഥലങ്ങളുടെ പ്രത്യേകതയായിരിക്കും. കൂടൂതല്‍ വിശദീകരിക്കുന്നില്ല.

ഉണ്ണിക്കുട്ടന്‍ said...

ഈ ബ്ലോഗിനെന്തോ കുഴപ്പം ഉണ്ട്. ആദ്യം അവസാനം കണ്ടത് ഇപ്പൊ ആദ്യം കാണുന്നു. ചിലര്‍ കാണാത്തത് മറ്റു ചിലര്‍ കാണുന്നു...എസ്കേപ്പ്..!!

[ചാത്താ നിനക്കിതും വാള്‍ പേപ്പറയി ഇടണോ..?]

sandoz said...

ആറടി മണ്ണിന്റെ ജന്മി....

[ഉണ്ണിക്കുട്ടാ...ചാത്തന്‍ പുതിയ വാള്‍പേപ്പര്‍ ഇട്ടു.അത്‌ കൊണ്ട്‌ ഇത്‌ വേണ്ടാ.....
ഏതാന്ന് അറിയണ്ടേ....നമ്മുടെ തറവാടിക്കയുടെ പൂച്ചേടേ പ്രഭാത സവാരി...അതില്‍ തന്നെ പൂച്ച കുഴി കുത്തി..അതില്‍ ഇരിക്കുന്ന രംഗമാണ്‌ അവന്‍ സെലക്റ്റ്‌ ചെയ്തിരിക്കുന്നത്‌]

ഗുപ്തന്‍ said...

ആ രണ്ടാമത്തെ ഫോട്ടോയില്‍ കല്ലറയുടെ മുകളില്‍ ഇരുന്ന് കാര്യം പറയുന്നതാരൊക്കെയാ...? അവരുടെയാണോ കല്യാണം ?? പണ്ടത്തെ വിവാഹവേഷം ഇങ്ങനെ ആയിരുന്നിരിക്കണം. കൊള്ളാം.

ശാലിനി said...

ഇതെന്താ മനൂ ആളുകളെ പേടിപ്പിക്കുകയാണോ, ഈ ഉണ്ണിക്കുട്ടനും മനുവുമൊക്കെ എന്തൊക്കെയാ കാണുന്നത്? ഇനി ചാത്തന്‍ വന്ന് എന്തൊക്കെ കാണുമോ ആവോ? മറ്റൊരാളേ, ഇനിയുമുണ്ടോ ഇതുപോലെയുള്ള ഫോട്ടോകള്‍! നാളെകഴിഞ്ഞ് വെള്ളിയാഴ്ചയാ ഉണ്ണിക്കുട്ടാ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

ഇതു വാള്‍പേപ്പറല്ലാ ചിലര്‍ക്കു വെഡിക്കേറ്റു ചെയ്യാനാ തോന്നണേ..ചെയ്യട്ടേ...
പിന്നെ അതിലു കിടക്കുന്നവരു സമാധാനായിക്കിടന്നോട്ടെ ന്നൂ വിചാരിച്ച് ചെയ്യുന്നില്ലാ..

ഓടോ
എന്ത് അത് പൂച്ചയായിരുന്നോ??? അത് സാന്‍ഡോ കുഴികുത്തിക്കോണ്ടിരിക്കുന്ന പടമാന്നാണാല്ലോ തറവാടിക്ക പറഞ്ഞത്!!!

ഉണ്ണിക്കുട്ടന്‍ said...

മനു, ശാലിനി പേടിപ്പിക്കാന്‍ നോക്കണ്ട...ചാത്താനാ എന്റെ കൂടെയുള്ളത്.

ചാത്താ..വൈകിട്ട് ഒരു ഏഴു മണി കഴിഞ്ഞു കാമറയുമായി സാന്‍ഡോന്റെ അടുത്തോട്ടു പോയാല്‍ പാമ്പു കുഴീം കുത്തി ഇരിക്കുന്ന അപൂര്‍വ ഫോട്ടോ എടുക്കാം ..

ഗുപ്തന്‍ said...

അയ്യോ എനിക്ക് എണ്ണം തെറ്റിപ്പോയതാ ശാലിനീ.. രണ്ടാമത്തെ അല്ല മൂന്നാമത്തെ ഫോട്ടൊ... ആ അമ്മച്ചിയെ കാണാന്‍ എന്ത് ഐശ്വര്യമാന്ന് നോക്കിക്കേ..

sandoz said...

പാമ്പ്‌ കുഴികുത്തണതല്ലാ...പാമ്പ്‌ പത്തിവിടര്‍ത്തണത്‌ കാണണേല്‍ ഒരു എട്ടരക്ക്‌ അഹമ്മദാബാദ്‌ കവലേല്‍ വന്നാല്‍ മതി.ഒരു പതിനൊന്ന് മണിക്ക്‌ വന്നാല്‍ പാമ്പ്‌ പത്തിതല്ലി ചാവണതും കാണാം.....പോരണണ്ടാ ആരെങ്കിലും........

ഞാന്‍ വീണ്ടും പടത്തില്‍ നോക്കി........
വീണ്ടും പാടി.....

'കുരിശും താങ്ങി.....'

ബീരാന്‍ കുട്ടി said...

ഇതിലിപ്പോ എന്തുട്ട വല്യ പ്രേതകഥ, പാരിസ്‌ കണ്ണാംന്ന് പറഞ്ഞിട്ട്‌ ശവകോട്ടയില ല്ലെ,
മറ്റോരാളുടെ ജ്യോലി മനസിലായീീീീ

സാജന്‍| SAJAN said...

ഇതെന്തായിരുന്നു.. ഈ പോസ്റ്റിനു പറ്റിയത്?
ഞാന്‍ കുറേ തവണ ഇതൊന്നു കാണാന്‍ ശ്രമിച്ചു കഴിയാതെ പോയി..
ഇപ്പോഴെങ്കിലും കണ്ടതില്‍ തന്തോയം!!
പടങ്ങള്‍ കൊള്ളാം (ഫോട്ടോഗ്രാഫി)
അടുത്ത തവണ വേറേയെന്തെങ്കിലും പോസ്റ്റണേ...:):)

സാജന്‍| SAJAN said...

ആദ്യത്തെ ഫോട്ടോയില്‍ കാണുന്ന കറുത്ത പൂച്ചയെ ഞാനിപ്പോഴാ കാണുന്നത്..:(

അപ്പു ആദ്യാക്ഷരി said...

ഈ പോസ്റ്റില്‍ എന്തോ പ്രേതബാധയുണ്ടെന്ന് കേട്ടാ ഇങ്ങോട്ടുവന്നത്. എല്ലാ‍ാ ഫോട്ടോയും കാണുന്നുണ്ടല്ലോ? സാജാ.. എവിടെ കറുത്ത പൂച്ച?

മറ്റൊരാള്‍ | GG said...

സെമത്തേരിയില്‍ സുഖമായി ഉറങ്ങിക്കിടന്നിരുന്ന പ്രേതാത്മാക്കളെ സന്ദര്‍ശിച്ച കുടുംബംകലക്കി,ഉണ്ണിക്കുട്ടന്‍,ശാലിനി,Sandoz
Manu,കുട്ടിച്ചാത്തന്‍, ബീരാന്‍ കുട്ടി, സാജന്‍,അപ്പു എല്ലാവര്‍ക്കും നന്ദി.

പടം പോസ്റ്റ്‌ ചെയ്ത എന്നേയും ബാധ കൂടി എന്നാണ്‌ തോന്നുന്നത്‌. എനിയ്ക്കും ചില പടങ്ങള്‍ കാണാന്‍ പറ്റണില്ല്യ. ഈ ആത്മാക്കളുടെ ഒരു ശക്തിയേ!! ശ്ശേ! ഇതൊന്നും വേണ്ടായിരുന്നു.

ആഷ | Asha said...

എനിക്കെല്ലാ പടങ്ങളും കാണാമല്ലോ
രണ്ടു പടം ചെറുതായി കാണാം
പാടത്തിന്റെ പടമെടുത്തിട്ട് സെമിത്തേരിയുടെ പടം കിട്ടിയോ
ക്യാമറയില്‍ പ്രേതബാധയാന്നാ തോന്നുന്നേ.

നിമിഷ::Nimisha said...

അത് ശരി ഈ ഉണ്ണിക്കുട്ടനും മനുവും സാജനും കൂടി ആ പാവം ശാലിനിയെ പ്രേതം, ആത്മാവ് എന്നൊക്കെ പറഞ്ഞ് പറ്റിക്കുവാ അല്ലെ? :)
പോട്ടോസ് കൊള്ളാം ട്ടോ :)

ശാലിനി said...

ഇന്ന് നോക്കിയപ്പോള്‍ അഞ്ചുഫോട്ടോകള്‍!!!

താഴത്തെ രണ്ടു പടങ്ങളും നാട്ടിലെയാണോ?
ഇതെന്താ ചില കല്ലറകളുടെ മുകളില്‍ കുരിശ് എടുത്തുവച്ചിരിക്കുന്നത്? അതില്‍ കിടക്കുന്നവര്‍ പുറത്തേക്ക് വരാതിരിക്കാനാണോ?

നിമിഷേ എനിക്ക് പ്രേതങ്ങളെ പേടിയില്ല, ഉണ്ണിക്കുട്ടനാണ് പേടിച്ചിരിക്കുന്നത്.

ഉണ്ണിക്കുട്ടന്‍ said...

ശാലിനീ പനിയൊക്കെ മാറിയോ.. :) ഞങ്ങളറിഞ്ഞു..:)

ശാലിനി said...

ഉണ്ണിക്കുട്ടാ ആരാ ഈ ഞങ്ങള്‍? കൂടെയുള്ള പ്രേതങ്ങളാണോ?
പനി വെറും വൈറല്‍ ഫിവര്‍ ആയിരുന്നു.