Wednesday, June 13, 2007

പെരുന്തേനരുവീ..ഫോട്ടോപോസ്റ്റ്‌

"പെരുന്തേനരുവീ..
പമ്പാനദിയുടെ അനുജത്തീ...
നമുക്കൊരേ...പ്രായം,
നമുക്കൊരേ... മോഹം,
നമുക്കൊരേ ദാഹം.
........ ...... ....... .....
ഈ ഓര്‍മ്മകള്‍ മരിക്കുമോ?
ഇവിടുത്തെ ഓളങ്ങള്‍ നിലക്കുമോ?
ആഹ..അഹഹ..ഒഹൊ ഒഹൊ.."
ക്ഷമിക്കണം ചില വരികള്‍ അറിയാതെ മാറ്റിപാടിപ്പോയി.
പെരുന്തേനരുവിയുടെ ചിലദൃശ്യങ്ങള്‍... വാ കൂട്ടുകാരേ..

മുന്നറിയിപ്പ്‌: ഈ മനോഹര ദൃശ്യം കാണാന്‍ പോകുന്നതൊക്കെ കൊള്ളാം. ദയവുചെയ്ത്‌ അവിടെ മുങ്ങിക്കുളിക്കാനും, വെള്ളചാട്ടത്തിനു കുറുകെ അക്കരെ, ഇക്കരെ നടക്കാനും ശ്രമിക്കരുത്‌. കാരണം താങ്കളുടെ വീട്ടുകാരും, നാട്ടുകാരും, പിന്നെ ഈ ബൂലോഗത്തെ കൂട്ടുകാരുമൊക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്‌.


8 comments:

മറ്റൊരാള്‍ | GG said...

പെരുന്തേനരുവീ..,പമ്പാനദിയുടെ അനുജത്തീ.. നമുക്കൊരേ...പ്രായം,നമുക്കൊരേ മോഹം..."
വരികള്‍ അറിയാതെ മാറ്റി പാടിപ്പോയി. പെരുന്തേനരുവിയുടെ ചിലദൃശ്യങ്ങള്‍...വാ കൂട്ടുകാരേ..

സുല്‍ |Sul said...

ഹേയ് ഒരു പ്രശ്നോല്യ.
പടങ്ങള്‍ ക്ഷപിടിച്ചു.
കേമം തന്നെന്നല്ലാണ്ടെന്താ പറയ്യാ...

-സുല്‍

ഉണ്ണിക്കുട്ടന്‍ said...

മറ്റൊരാളേ..പടങ്ങള്‍ ഇഷ്ടമായി.

[അതേ പമ്പാനദിയുടെ അനിയത്തിയാണോ..അതോ പൊന്‍മുടി പുഴയുടെ ആണോ..?
രണ്ടു പേരും ഒന്നാണോ..? ചേട്ടത്തി അനിയത്തി മാരാണോ..? എനിക്കു വട്ടാണോ..?]

അപ്പു ആദ്യാക്ഷരി said...

ഒപ്പ്. :-)

Unknown said...

പെരുന്തേനരുവി ആര്‍ക്ക് കൊടുക്കാനാ ഇത്രേം തേനുമായി ഓടിമറയുന്നത്?:)

സു | Su said...

നല്ല ചിത്രങ്ങള്‍. അരുവി നിറഞ്ഞൊഴുകിത്തുടങ്ങിയല്ലോ.

ആഷ | Asha said...

ആദ്യത്തെ ചിത്രം മങ്ങിയിരിക്കുന്നല്ലോ
മറ്റു രണ്ടെണ്ണം കൊള്ളാം

മറ്റൊരാള്‍ | GG said...

ഉണ്ണിക്കുട്ടാ.. എന്താണിത്ര കണ്‍ഫ്യൂഷന്‍?
പൊന്മുടിപുഴയുടെ അനുജത്തി, പൂന്തേനരുവിയാണ്‌ കുട്ടാ..പിന്നേയ്‌ അവസാനം എന്താണിഷ്ടാ സ്വയം ചോദിച്ചത്‌ "ട്ടാണോ" ന്ന്? പമ്പയിലൊന്ന് മുങ്ങിക്കുളിച്ചാല്‍ എല്ലാ കണ്‍ഫ്യൂഷനും മാറിക്കിട്ടും.